തിരുവനന്തപുരം: തൃശൂർ പൂരത്തിന്റെ ഭാഗമായ തിരക്ക് പരിഗണിച്ച്‌ റെയിൽവേ ക്രമീകരണം ഒരുക്കി. കൂടുതൽ ട്രെയിനുകൾക്ക് പൂങ്കുന്നത്ത് സ്റ്റോപ്പ് അനുവദിച്ചു.

തൃശൂർ സ്റ്റേഷൻ പ്രധാന കവാടത്തിൽ അഞ്ച് അൺറിസർവ്ഡ് ടിക്കറ്റ് കൗണ്ടറും രണ്ടാം കവാടത്തിൽ ഒരു കൗണ്ടറും പ്രവർത്തിക്കും. മൂന്ന് പാസഞ്ചർ റിസർവേഷൻ കൗണ്ടറും രണ്ട് ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിങ് മെഷീനും ഇവിടെയുണ്ട്. ഇൻഫർമേഷൻ സെന്ററിൽ അധിക ജീവനക്കാരെ നിയോഗിച്ചു. കൂടുതൽ ആർപിഎഫ്, റെയിൽവേ പൊലീസ് സേനാംഗങ്ങളെയും വിന്യസിച്ചു. 16305 /16306 എറണാകുളം –-കണ്ണൂർ ഇന്റർസിറ്റി, 16307/16308 ആലപ്പുഴ–- കണ്ണൂർ എക്സിക്യൂട്ടീവ്, 16650 /16649 പരശുറാം, 16791 /16792 പാലരുവി എക്സ്പ്രസ് എന്നിവയ്ക്ക് ചൊവ്വ, ബുധൻ ദിവസങ്ങളിൽ പൂങ്കുന്നത്ത് സ്റ്റോപ്പ് ഉണ്ടാകും.