പാലക്കാട്. സൈലൻ്റ് വാലിയിലെ വാച്ചർ നെ കടുവ പിടിച്ചിരിക്കാനുള്ള സാധ്യതയില്ലെന്ന് അന്വേഷക സംഘം. അഞ്ച് ദിവസം തിരച്ചിൽ നടത്തിയിട്ടും സൂചനയൊന്നും ലഭിച്ചില്ല.വനം വകുപ്പ് സൈരന്ധ്രി വന മേഖലയിൽ 20 ക്യാമറകൾ കൂടി സ്ഥാപിച്ചു.ഇന്ന് രാജനായി വനമേഖലയിൽ കൂട്ടത്തിരച്ചിൽ നടത്തും

വാച്ചർ രാജനായി തിരച്ചിൽ തുടങ്ങിയ ദിവസം തന്നെ വനം വകുപ്പ് സൈരന്ധ്രി വനത്തിൽ ആറ് ക്യാമറകൾ സ്ഥാപിച്ചിരുന്നു.കർണ്ണാടക, തമിഴ്നാട്, വയനാട് മേഖലയിൽ കടുവ ആക്രമിച്ച് കൊണ്ടുപോയ മനുഷ്യരുടെ മൃതദേഹങ്ങളുടെ അവശിഷ്ട്ടങ്ങൾ കണ്ടെത്തിയ പ്രത്യേക സംഘത്തിൽപ്പെട്ട അഞ്ച് പേരാണ് വയനാട്ടിൽ നിന്നെത്തി കഴിഞ്ഞ ദിവസങ്ങളിൽ സൈരന്ധ്രിയിൽ തിരച്ചിൽ നടത്തിയത്. ഈ സംഘമാണ് വാച്ചർ രാജനെ കടുവ ആക്രമിച്ചിരിക്കാനുള്ള സാധ്യത 90 ശതമാനവും ഇല്ലന്നെ നിഗമനത്തിലെത്തിയത്. സൈരന്ധ്രിയിലെ ക്യാംപില്‍ നിന്ന് രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ അടുത്ത ക്യാംപ് ഷെഡിലേക്കുപോയ രാജന്‍റെ ഉടുവസ്ത്രവും മൊബൈലും മറ്റും സ്ഥലത്ത് കണ്ടെത്തുകയായിരുന്നു. ഈ മേഖലയിലെങ്ങും ആളെ വന്യമൃഗങ്ങള്‍ ആക്രമിച്ച സംഭവമില്ല. രാജനെ കാണാതായ ക്യാംപ് ഷെഡിന് സമീപം ആനയെ കടുവ കൊന്ന് ഭക്ഷിച്ചതായ സംഭവം 2013ല്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. കടുവ കൊലപ്പെടുത്തിയെങ്കില്‍ എന്തെങ്കിലും അവശിഷ്ടമോ രക്തസാന്നിധ്യമോ കണ്ടെത്തേണ്ടതാണ്. അതൊന്നും ലഭിച്ചിട്ടില്ല. മാവോയിസ്റ്റ് ആക്രമണമോ തട്ടിക്കൊണ്ടുപോകലോ സംശയിക്കുന്നുണ്ട്. എന്നാല്‍ എന്തിനാണ് ഒരു വാച്ചറെ തട്ടിക്കൊണ്ടുപോകുന്നതെന്നതിന് മറുപടിയില്ല.

മാൻ മിസ്സിങ്ങായി കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിച്ചു വരുന്ന അഗളി പോലിസ് വാച്ചർ രാജൻ ഉപയോഗിച്ചിരുന്ന മൊബെൽ ഫോൺ കേന്ദ്രികരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വനം വകുപ്പ് സൈലന്റ് വാലി വനമേഖലയോട് അനുബന്ധിച്ച് കിടക്കുന്ന മണ്ണാർക്കാട് ഡിവിഷണിലും , നിലമ്പൂർ സൗത്ത് ഡിവിഷനിലും തിരച്ചിൽ വ്യാപിപ്പിക്കും.