2022 മെയ് 09 തിങ്കൾ
BREAKING NEWS
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത
തൃക്കാക്കരയിലെ ഇടത് വലത് സ്ഥാനാർത്ഥികൾ ഇന്ന് നാമനിർദ്ദേശ പത്രിക നൽകും. ഇടത് മുന്നണി സ്ഥാനാർത്ഥി ഡോ:ജോ ജോസഫ് 10.30നും, യു ഡി എഫ് സ്ഥാനാർത്ഥി ഉമാ തോമസ് 11.45 നും
പത്രിക സമർപ്പിക്കും
കേരളീയം
🙏തിരുവനന്തപുരം വിമാനത്താവളത്തിലെ കാര്‍ഗോ കൈകാര്യം ചെയ്യുന്ന സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കേരളാ സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എന്റര്‍പ്രൈസസിന്റെ ലൈസന്‍സ് പുതുക്കാത്തതുമൂലമുള്ള പ്രതിസന്ധി പരിഹരിക്കാന്‍ ഇന്നു ചര്‍ച്ച.
🙏ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ‘അസാനി’ തീവ്ര ചുഴലിക്കാറ്റായി. ഒഡീഷ തീരത്ത് നിന്ന് എണ്ണൂറു കിലോമീറ്റര്‍ അകലത്തിലുള്ള ‘അസാനി’ നാളെ ആന്ധ്രാ-ഒഡീഷ തീരത്തെത്തും. മത്സ്യബന്ധനത്തിനു പോകരുതെന്ന് മുന്നറിയിപ്പ്. ചുഴലിക്കാറ്റ് കേരളത്തെ കാര്യമായി ബാധിക്കില്ല. എന്നാല്‍ മഴയ്ക്കു സാധ്യതയുണ്ട്.
🙏തൃക്കാക്കര മണ്ഡലത്തില്‍ ത്രികോണ മല്‍സരം. മത്സരിക്കാനില്ലെന്ന് ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും വ്യക്തമാക്കി.
🙏പാചകവാതക വില അടിക്കടി വര്‍ദ്ധിപ്പിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ മാസങ്ങളായി സബ്സിഡി നല്‍കുന്നില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. അടുക്കള തന്നെ പൂട്ടിക്കുന്ന നിലപാടാണ് കേന്ദ്രസര്‍ക്കാരിന്റേത്.
🙏തിരുവനന്തപുരം ശ്രീകാര്യത്ത് ആദായനികുതി ഉദ്യോഗസ്ഥന് ചമഞ്ഞ് ജോലി വാഗ്ദാനം നല്കി 13 ലക്ഷം രൂപ തട്ടിയ യുവാവ് അറസ്റ്റില്‍. വെള്ളായണി പാലപ്പൂര് സ്വദേശി ഷിബിന്‍ രാജ് ആണ് പിടിയിലായത്.
🙏മുന്‍മന്ത്രി ഷിബു ബേബി ജോണിന്റെ കടപ്പാക്കടയിലുള്ള കുടുംബ വീട്ടില്‍ മോഷണം. വയലില്‍ വീട്ടില്‍നിന്ന് അമ്പത് പവനോളം സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കപ്പെട്ടു.
🙏മാനത്തു അഗ്നിനക്ഷത്രങ്ങളുടെ പൂക്കളങ്ങള്‍ തീര്‍ത്ത് തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട്. കരിമരുന്നിന്റെ ഇന്ദ്രജാലത്തില്‍ ആറാടി ജനസാഗരം. നാളെയാണു തൃശൂര്‍ പൂരം. ബുധനാഴ്ച പുലര്‍ച്ചെ മൂന്നിനാണു പ്രധാന വെടിക്കെട്ട്.
🙏തൃശൂര്‍ പൂരത്തിനായി പാറമേക്കാവ് വിഭാഗം കുടമാറ്റത്തിനായി പുറത്തിറക്കിയ ആസാദി കുടയില്‍ സവര്‍ക്കറും. സ്വാതന്ത്ര്യ സമര നേതാക്കളുടെ ചിത്രങ്ങള്‍ക്കൊപ്പമാണ് സവര്‍കറുടെ ചിത്രം.
🙏തിരുവനന്തപുരത്ത് ബസ് ചാര്‍ജിന്റെ ടിക്കറ്റ് തുകയില്‍ ഒരു രൂപ കുറഞ്ഞതിന് യാത്രക്കാരനായ യുവാവിനെ മര്‍ദ്ദിച്ച ഡ്രൈവറും കണ്ടക്ടറും പിടിയില്‍.
🙏പത്തനംതിട്ടയില്‍ മണിമലയാറ്റിലും അച്ചന്‍കോവിലാറിലുമായി നാലു പേര് മുങ്ങിമരിച്ചു. മല്ലപ്പള്ളിയില്‍ മണിമലയാറ്റില്‍ തിരുനെല്‍വേലി സ്വദേശികളായ കാര്‍ത്തിക്, ശബരിനാഥ് എന്നിവരാണ് കുളിക്കുന്നതിനിടെ മുങ്ങി മരിച്ചത്.
🙏വാഗമണ്ണില്‍ എം.എം.ജെ എസ്റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തില്‍ ഓഫ് റോഡ് റൈഡ് സംഘടിപ്പിച്ചവര്‍ക്കും പങ്കെടുത്ത സിനിമാനടന് ജോജു ജോര്‍ജിനുമെതിരെ കേസെടുക്കണമെന്ന് പരാതി.
🙏പേരാമ്പ്രയില്‍ ഹലാല്‍ അല്ലാത്ത ബീഫ് വില്‍ക്കുന്നില്ലെന്നാരോപിച്ച് സൂപ്പര്‍മാര്‍ക്കറ്റിനുനേരെ ആക്രമണം നടത്തിയ സംഘത്തിലെ ഒരാളെ അറസ്റ്റു ചെയ്തു. ആക്രമണത്തില്‍ ബാദുഷ സൂപ്പര്‍മാര്‍ക്കറ്റിലെ മൂന്നു ജീവനക്കാര്‍ക്ക് പരിക്കേറ്റു.
🙏പാലക്കാട് പട്ടാമ്പിയില്‍ പൊലീസ് ചമഞ്ഞ് ദളിത് യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നു പ്രതികളെ തൃത്താല പൊലീസ് പിടികൂടി. അഞ്ചു പേര്‍ക്കെതിരെയാണ് യുവതിയുടെ പരാതി.
🙏തിരുവനന്തപുരത്ത് സദാചാര പോലീസ് ചമഞ്ഞ് ദമ്പതികളെ ആക്രമിച്ച കേസിലെ ഒന്നാം പ്രതി വെഞ്ഞാറമൂട് സ്വദേശി സുബിന് (35) ആത്മഹത്യ ചെയ്തു.
🙏സഹപ്രവര്ത്ത
കര്‍ക്കൊപ്പം നടത്തിയ ബോട്ടുയാത്രക്കിടെ ജലസേചന വകുപ്പ് ഉദ്യോഗസ്ഥന് കായലില്‍ മുങ്ങി മരിച്ചു. പന്തളം കടയ്ക്കാട് കാക്കകുഴിയില് അബ്ദുള്‍ മനാഫ് (42) ആണ് മരിച്ചത്.
.
🙏ബ്ലോക്കുതല ഹെല്‍ത്ത് മേളയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്നു രാവിലെ ഒമ്പതിന് തൃശൂര്‍ കൊടകര ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും.
🙏കൊല്ലം വെളിയം ഗ്രാമപഞ്ചായത്തില്‍ ഉപതെരഞ്ഞെടുപ്പു നടക്കുന്ന ആറാം വാര്‍ഡിലെ ഇടതുമുന്നണി തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിനശിച്ചു.
🙏തൃക്കാക്കര മണ്ഡലത്തിലെ അത്താണിയില്‍ സിപിഎം പ്രവര്‍ത്തകയുടെ വീട് കത്തിച്ചു. ആശവര്‍ക്കര്‍ കൂടിയായ മഞ്ജുവിന്റെ വീടാണ് ബന്ധു കത്തിച്ചത്. വീട്ടുപകരണങ്ങള്‍ കത്തിനശിച്ചു.
ദേശീയം
🙏രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെങ്കില്‍ കമല്‍നാഥിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാന്‍ നീക്കം. അധ്യക്ഷ സ്ഥാനം ഏറ്റെടുക്കില്ലെന്നാണ് രാഹുല്‍ ആവര്‍ത്തിക്കുന്നത്.
🙏കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന് മൂന്നു ദിവസത്തെ സന്ദര്‍ശനത്തിന് ഖത്തറിലെത്തി.
🙏ജമ്മു കാഷ്മീരീലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. രണ്ട് ഭീകരരെ വധിച്ചു. ഒമ്പത് മണിക്കൂര്‍ നീണ്ട ഏറ്റുമുട്ടലിനൊടുവിലാണ് ഭീകരരെ വധിച്ചത്.
🙏താജ്മഹലില്‍ പൂട്ടിയിട്ടിരിക്കുന്ന 20 മുറികള്‍ തുറക്കണമെന്ന് ആവശ്യപ്പെട്ട് അലഹബാദ് ഹൈക്കോടതിയില്‍ ഹര്‍ജി. ഈ മുറികളില്‍ ഹിന്ദു വിഗ്രഹങ്ങളും ലിഖിതങ്ങളും ഉണ്ടോയന്ന് അറിയാന്‍ ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ പരിശോധന നടത്തണമെന്നാണ് ഹര്‍ജിയിലെ ആവശ്യം.
🙏ചെന്നൈയില്‍ ദമ്പതികളെ തലയ്ക്കടിച്ചു കൊന്ന് കോടികളുടെ ആഭരണങ്ങള്‍ കൊള്ളയടിച്ച പ്രതികള്‍ പിടിയിലായി. ചെന്നൈ മൈലാപ്പൂര് ദ്വാരക കോളനിയിലെ ശ്രീകാന്ത്, ഭാര്യ അനുരാധ എന്നിവരെ കൊന്ന് എട്ടു കിലോഗ്രാം സ്വര്‍ണവും അന്‍പത് കിലോഗ്രാം വെള്ളിയുമാണ് കവര്‍ന്നത്.
അന്തർദേശീയം
🙏നൈജീരിയന്‍ സ്വദേശിയെ കൊലപ്പെടുത്തിയ ആറു നൈജീരിയന്‍ പൗരന്മാരെ മഹാരാഷ്ട്രാ പൊലീസ് അറസ്റ്റ് ചെയ്തു. ഗോഹട്ടിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്.
🙏ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിന് 700 കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് സൊമാറ്റോയുടെ സ്ഥാപകനും സിഇഒയുമായ ദീപീന്ദര്‍ ഗോയല്‍. ഓണ്‍ലൈന്‍ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ സൊമാറ്റോയുടെ കീഴില്‍ ജോലി ചെയ്യുന്ന ഡെലിവറി ജീവനക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനാണ് ഇത്രയും തുക.
🙏കുവൈറ്റില്‍ തിരക്കേറിയ തെരുവിലൂടെ നഗ്നനായി നടന്ന യുവാവ് അറസ്റ്റില്‍. നഗ്നനടത്തത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.
കായികം
🙏ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 91 റണ്‍സിന് തകര്‍ത്ത് ചെന്നൈ സൂപ്പര്‍ കിങ്സ്. ചെന്നൈ ഉയര്‍ത്തിയ 209 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഡല്‍ഹി 17.4 ഓവറില്‍ 117 റണ്‍സിന് ഓള്‍ഔട്ടായി.
🙏ഐപിഎല്ലില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരേ തകര്‍പ്പന്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. മികച്ച ബാറ്റിങ് പുറത്തെടുത്ത റോയല്‍ ചലഞ്ചേഴ്സ് ഉയര്‍ത്തിയ 193 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദ് 19.2 ഓവറില്‍ എല്ലാവരും പുറത്തായി.
🙏വമ്പന്‍ ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളിലെ കിരീടപ്പോരാട്ടത്തില്‍ മുന്‍തൂക്കം നേടി മാഞ്ചെസ്റ്റര്‍ സിറ്റി. ഇന്നലെ നടന്ന മത്സരത്തില്‍ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക് സിറ്റി ന്യൂകാസില്‍ യുണൈറ്റഡിനെ തോല്പിച്ചു. കിരീടപ്പോരാട്ടത്തില്‍ വെല്ലുവിളിയുയര്‍ത്തിയിരുന്ന ലിവര്‍പൂള്‍ സമനിലയില്‍ കുരുങ്ങിയതാണ് സിറ്റിക്ക് വ്യക്തമായ മുന്‍തൂക്കം നല്‍കിയത്.