പത്തനംതിട്ട. അച്ചൻകോവിലാറ്റിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ട് യുവാക്കളും മരിച്ചു.

കൈപ്പട്ടൂർ സ്വദേശികളായ വിശാഖ് , സുജീഷ് എന്നിവരുടെ മൃതദേഹം കണ്ടെത്തി.

കൈപ്പട്ടൂർ പരുമല കുരിശ് കടവിൽ കുളിക്കാനിറങ്ങിയപ്പോളാണ് അപകടം

ഫയർഫോഴ്സും പൊലീസും സ്ഥലത്ത് തിരച്ചിൽ നടത്തിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നേരത്തേ മണിമലആറ്റില്‍ മല്ലപ്പള്ളിയില്‍ രണ്ടുകുട്ടികള്‍ മുങ്ങിമരിച്ചിരുന്നു.