കൊച്ചി:
തൃക്കാക്കരയിൽ എൽ ഡി എഫിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഈ മാസം 12ന് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. നിലവിൽ അമേരിക്കയിൽ ചികിത്സയിലാണ് മുഖ്യമന്ത്രി. കൺവെൻഷന് മുമ്പായി മുഖ്യമന്ത്രി മടങ്ങിയെത്തും. 
12ന് വൈകുന്നേരം മുഖ്യമന്ത്രി കൺവെൻഷൻ ഉദ്ഘാടനം ചെയ്യുമെന്നാണ് എൽ ഡി എഫ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പിനെ സംബന്ധിച്ച് മുഖ്യമന്ത്രി നേതാക്കൾക്ക് മാർഗനിർദേശങ്ങൾ നൽകിയിരുന്നു. യുഡിഎഫിന്റെ സിറ്റിംഗ് സീറ്റ് എന്ന നിലയിലാകരുത് പ്രചാരണമെന്നും സീറ്റ് തിരിച്ചുപിടിക്കാൻ വേണ്ടിയുള്ള പ്രവർത്തനമാണ് കാഴ്ചവെക്കേണ്ടതെന്നും മുഖ്യമന്ത്രി നിർദേശിച്ചിരുന്നു.