തൃശൂർ:
തൃശ്ശൂർ പൂരത്തിന്റെ വലിയ ആകർഷണങ്ങളിൽ ഒന്നാണ് കുടമാറ്റം. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വാശിയോടെ നടത്തുന്ന കുടമാറ്റം കാണാനായി പതിനായിരങ്ങളാണ് പൂരം നഗരിയിൽ ഒത്തൂകൂടാറുള്ളത്. ഇത്തവണ കുടമാറ്റത്തിനുള്ള കുടകളിൽ ആർ എസ് എസ് സൈദ്ധാന്തികൻ വി ഡി സവർക്കറുടെ ചിത്രവും. സ്വാതന്ത്ര്യ സമര സേനാനികളുടെയും ചരിത്ര പുരുഷൻമാരുടെയും ചിത്രങ്ങൾ ആലേഖനം ചെയ്ത കുടകളിലാണ് സവർക്കറുടെ ചിത്രവും തിരുകി കയറ്റിയിരിക്കുന്നത്
പാറമേക്കാവ് ദേവസ്വത്തിന് വേണ്ടി തയ്യാറാക്കിയ കുടകളിലാണ് സവർക്കറുടെ ചിത്രമുള്ളതെന്നാണ് വിവരം. മഹാത്മാ ഗാന്ധി, ചന്ദ്രശേഖർ ആസാദ്, സ്വാമി വിവേകാനന്ദൻ തുടങ്ങിയ മഹാരഥൻമാർക്കൊപ്പമാണ് ആർ എസ് എസ് നേതാവിന്റെ ചിത്രവും പതിച്ചിരിക്കുന്നത്.