മാവേലിക്കര . ചാരുംമൂടിലെ സിപിഐ-കോണ്‍ഗ്രസ് സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അറസ്റ്റില്‍.
മാവേലിക്കര ജില്ലാ കോടതിയിലെ പബ്‌ളിക് പ്രോസിക്യൂട്ടറായ അഡ്വ. സോളമനെയാണ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടത്.സംഘര്‍ഷവുമായി ബന്ധപ്പെട്ട് അഞ്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകരും അറസ്റ്റിലായിട്ടുണ്ട്.
കോൺഗ്രസ്‌ ഓഫീസ് തകർത്ത കേസിലെ മൂന്നാം പ്രതിയാണ് മാവേലിക്കര പബ്ലിക് പ്രോസിക്യൂട്ടറായ
അഡ്വ. സോളമൻ. കേസിൽ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും പിന്നിട് ജാമ്യത്തിൽ വിട്ടു.

അതേസമയം ഭരണിക്കാവ് ബ്ലോക്ക്‌ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ സിനു ഖാൻ ഉൾപ്പടെ 8സിപിഐ പ്രവർത്തകരെ കേസിൽ റിമാൻഡ് ചെയ്തു.

ചാരുംമൂട് സംഘർഷത്തിൽ 11 സിപിഐ പ്രവർത്തകരും 7 കോൺഗ്രസ്‌ പ്രവർത്തകരും ഉൾപ്പടെ 18 പേരുടെ അറസ്റ്റ് ഇതുവരെ രേഖപ്പെടുത്തിയിട്ടുണ്ട്. കണ്ടാലറിയാവുന്ന 200പേർക്കെതിരെ നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച് കൂടുതൽ പേരെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം. ചാരുംമൂട് കോൺഗ്രസ്‌ ഓഫിസിന് മുന്നിൽ സിപിഐ കൊടിമരം സ്ഥാപിച്ചതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.