കൊല്ലം: മുന്‍ മന്ത്രി ഷിബു ബേബി ജോണിന്റെ കൊല്ലം കടപ്പാക്കടയിലെ കുടുംബ വീട്ടില്‍ കവര്‍ച്ച. അന്‍പത് പവൻ വരുന്ന സ്വര്‍ണാഭരണങ്ങള്‍ നഷ്ടമായി. പൊലീസ് അന്വേഷണം ആരംഭിച്ചു.

ഇന്നലെ അര്‍ദ്ധരാത്രിയാണ് ഷിബു ബേബി ജോണിന്റെ കുടുംബ വീട്ടില്‍ മോഷണം നടന്നത്. ഷിബു ബേബിജോണ്‍ നിലവില്‍ താമസിക്കുന്ന വീടിനോട് ചേര്‍ന്ന് തന്നെയാണ് കുടുംബവീടുള്ളത്. രാത്രികാലങ്ങളില്‍ ഇവിടെ ആരും ഉണ്ടാവാറില്ല. ഇത് മനസ്സിലാക്കിയാവണം പ്രതികള്‍ മോഷണം നടത്തിയത് എന്നാണ് സംശയം. ഷിബു ബേബി ജോണിന്റെ അമ്മയുടെ വിവാഹ ആഭരണങ്ങളാണ് നഷ്ടമായത്. മുന്‍വാതില്‍ വഴി അകത്തുകയറിയാണ് മോഷണം നടത്തിയിരിക്കുന്നത്. അകത്തുള്ള ഗ്ലാസ് വാതിലുകള്‍ പൊട്ടിച്ചിട്ടുണ്ട്. രണ്ടാമത്തെ നിലയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പൊലീസും ഡോഗ് സ്‌ക്വാഡും എത്തി പരിശോധന നടത്തി.

ഇന്ന് രാവിലെയാണ് മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിഞ്ഞത്.