തിരുവനന്തപുരം. മുട്ടത്തറയില്‍ ഉദ്ഘാടനം ചെയ്യാനിരുന്ന ബൈക്ക് വാടകയ്ക്ക് നല്‍കുന്ന സ്ഥാപനം പൂര്‍ണമായി കത്തിനശിച്ചു. ദേശീയപാതയോരത്തെ റോയല്‍ ബ്രദേഴ്‌സ് ബൈക്ക് റന്റലിന്റെ ഫ്രാഞ്ചൈസിയിലാണ് പുലര്‍ച്ചയോടെ തീപിടിച്ചത്. കടയിലുണ്ടായിരുന്ന 32 ബൈക്കുകളും കത്തിനശിച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം.

തിരുവനന്തപുരം, ചാക്ക, വിഴിഞ്ഞം എന്നിവിടങ്ങളില്‍ നിന്ന് ഫയര്‍ഫോഴ്‌സ് എത്തിയാണ് ഒരു മണിക്കൂറിലേറെ സമയമെടുത്ത് തീ അണച്ചത്. അടുത്ത ആഴ്ച ഉദ്ഘാടനം ചെയ്തു പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന സ്ഥാപനമാണ് അഗ്നിക്ക് ഇരയായത്.