തിരുവനന്തപുരം.പണ്ട് പ്രതിഷേധങ്ങളുടെ അരങ്ങുകൊഴുപ്പിക്കാന്‍ സിപിഎം നടത്തിയ സാംസ്കാരികയാത്രയും തെരുവു നാടകവും പാട്ടുമായി ഇപ്പോള്‍ കോണ്‍ഗ്രസ്, സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ സാംസ്‌കാരിക യാത്രയുമായി കോണ്‍ഗ്രസ് അരങ്ങു പിടിക്കാനിറങ്ങുകയാണ്. സംസ്‌കാര സാഹിതി ചെയര്‍മാന്‍ ആര്യാടന്‍ ഷൗക്കത്തിന്റെ നേതൃത്തിലാണ് തിരുവനന്തപുരം മുതല്‍ കാസര്‍കോഡ് വരെ വേഗതയല്ലിത് വേദന മാത്രമെന്ന പേരില്‍ സംസ്‌കാരിക യാത്ര സംഘടിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്ത് എഴുതിയ തെരുവ് നാടകമാണ് യാത്രയുടെ മുഖ്യ ആകര്‍ഷണം

കെ റെയില്‍ വേഗതയല്ലിത് വേദന മാത്രം എന്ന പേരിലാണ് ആര്യടന്‍ ഷൌക്കത്തിന്റെ സാംസ്‌കാരിക യാത്ര. തിരുവനന്തപുരത്ത് നിന്ന് തുടങ്ങിയ യാത്ര അടുത്ത മാസം ഏഴാം തീയതി കാസര്‍കോട് സമാപിക്കും. കെ റെയില്‍ ബാധിത പ്രദേശത്തുകൂടിയാണ് യാത്ര സംഘടിപ്പിച്ചിട്ടുള്ളത്. തിരുവനന്തപുരം കഴക്കൂട്ടത്ത് നിന്ന് ആരംഭിച്ച യാത്ര കെ.പി.സി.സി പ്രസിഡന്റ് കെ സുധാകരനാണ് ഫ്‌ളാഗ് ഓഫ് ചെയ്തത്. യാത്രക്ക് മുന്നോടിയായാണ് സംസ്‌കാര സാഹിതി കലികാല കല്ല് എന്ന പേരില്‍ നാടകം സംഘടിപ്പിച്ചത് . സില്‍വര്‍ലൈനിന് എതിരെ ആക്ഷേപഹാസ്യ രീതിയിലായിരുന്നു നാടകാവതരണം.

പാരിസ്ഥിതിക ആഘാതമുണ്ടാകുന്ന പദ്ധതികളില്‍ അഭിപ്രായം പറയുന്ന സാംസ്‌കാരിക നായകര്‍ സില്‍വര്‍ലൈനില്‍ അഭിപ്രായം പറയാത്തത് ദയനീയതയാണെന്ന് ആര്യാടന്‍ ഷൗക്കത്ത് പറഞ്ഞു

ഒരു മാസം നീളുന്ന സാംസ്‌കാരിയ യാത്രയ്ക്ക് കൂടുതല്‍ ജനകീയ പങ്കാളിത്തമുണ്ടാക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഇതിനായി വിപുലമായ കലാപരിപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്