കൊച്ചി. തൃക്കാക്കരയിൽ ബി.ജെ.പി സ്ഥാനാർഥി പ്രഖ്യാപനം ഇന്നുണ്ടാകും.ഔദ്യോഗിക പ്രഖ്യാപനം വൈകുന്നതിനാൽ പ്രചരണമാരംഭിയ്ക്കാൻ ഏ.എൻ രാധാകൃഷ്ണന് നിർദേശം നൽകിയിട്ടുണ്ടെന്നാണ് സൂചന.
കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി വൈകുന്ന പശ്ചാത്തലത്തിലാണ് തീരുമാനം.സംസ്ഥാന കോർകമ്മിറ്റി തയ്യാറാക്കിയ മൂന്നംഗ ചുരുക്കപട്ടികയിൽ മുൻഗണന ഏ.എൻ രാധാകൃഷ്ണനായിരുന്നു മുൻഗണന. ഒ.എം ശാലീന,ടി.പി സിന്ധു മോൾ എസ്.ജയകൃഷ്ണൻ എന്നിവരും പട്ടികയിലുണ്ട്. മറ്റ് സംസ്ഥാനങ്ങളിലും ഉപതിരഞ്ഞെടുപ്പിനുള്ളതിനാൽ ഒന്നിച്ച് പരിഗണിക്കുന്നതിന്റെ കാലതാമസം ആണെന്നാണ് സംസ്ഥാന ഘടകത്തിന്റെ വിശദീകരണം

തൃക്കാക്കരയിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ബിജെപിയും തീരുമാനമാകാതെ ആം ആദ്മി പാർട്ടിയും നീളുന്നത് വാര്‍ത്തയായിരുന്നത്. ആം ആദ്മി പാർട്ടി മത്സരിക്കണമോ വേണ്ടയോ എന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല

യുഡിഎഫ് – എൽഡിഎഫ് സ്ഥാനാർഥികൾ പ്രചാരണത്തിലൂടെ പരമാവധി വോട്ട് ഉറപ്പിക്കാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞു. എന്നാൽ തൃക്കാക്കരയിൽ തൃകോണ മത്സരം ഉണ്ടാകുമെന്ന് പറഞ്ഞ ബിജെപിക്ക് ഇനിയും സ്ഥാനാർഥിയായിട്ടില്ല.

ആം ആദ്മിപാർട്ടി പിൻവലിഞ് നിൽക്കുകയാണ്. 20- 20യുടെ പിന്തുണയോടെ മത്സരിക്കുമെന്ന് സൂചന നൽകുമ്പോഴും സ്ഥാനാർത്ഥിയുടെ കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല. പാർട്ടി നിയോഗിച്ച സമിതി 4 പേരുടെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് കൈമാറിയിട്ടുണ്ട് . ദേശീയ നേതൃത്വത്തിൻ്റേതാകും അന്തിമ തീരുമാനം. എന്നാൽ തൃക്കാക്കരയിൽ മത്സരിക്കേണ്ടെന്ന ഒരു വിഭാഗത്തിൻ്റെ അഭിപ്രായത്തിൽ തട്ടി നിൽക്കുകയാണ് ആം ആദ്മിയുടെ തുടർ നടപടികൾ