2022 മെയ് 08 ഞായർ
സ്നേഹത്തിലേക്കും, കരുതലിലക്കും, വാത്സല്യത്തിലേക്കും, കാത്തിരിപ്പിലേക്കും തെളിയുന്ന ഏത് വെളിച്ചത്തിനും ഒരേ ഒരു പേര് മാത്രം.’അമ്മ’. ഇന്ന് മാതൃദിനം. എല്ലാ അമ്മമാർക്കും ന്യൂസ് അറ്റ് നെറ്റിൻ്റെ ആശംസകൾ
BREAKING NEWS
തിരുവനന്തപുരം മുട്ടത്തറയിൽ ഇരു ചക്രവാഹനങ്ങൾ വാടകയ്ക്ക് നൽകുന്ന സ്ഥാപനത്തിൽ തീ പിടുത്തം. 32 ബൈക്കുകൾ കത്തിനശിച്ചു
ഷവർമ്മ:ഭക്ഷ്യ സുരക്ഷാ പരിശോധന ഇന്നും തുടരും
കേരളീയം
🙏തൃശൂര്‍ പൂരത്തിന്റെ സാമ്പിള്‍ വെടിക്കെട്ട് ഇന്ന്. വൈകുന്നേരം ഏഴോടെ വെടിക്കെട്ട് ആരംഭിക്കും. ഇതോടനുബന്ധിച്ച് തൃശൂര്‍ നഗരത്തില്‍ ഉച്ചമുതല്‍ ഗതാഗത നിയന്ത്രണം. ചൊവ്വാഴ്ചയാണു തൃശൂര്‍ പൂരം.
🙏ബംഗാള്‍ ഉള്‍ക്കടലിലെ അതി തീവ്ര ന്യൂനമര്‍ദ്ദം അസാനി ചുഴലിക്കാറ്റായി മാറുന്നു. വൈകുന്നേരത്തോടെ മധ്യ കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ അസാനി ചുഴലിക്കാറ്റ് രൂപപ്പെടും.
🙏കോട്ടയം മെഡിക്കല്‍ കോളേജില്‍ കരള്‍ മാറ്റിവക്കല്‍ ശസ്ത്രക്രിയ പൂര്‍ത്തിയായി. ഐസിയുവില്‍ നിരീക്ഷണത്തിലാണ് രോഗി. പതിമൂന്ന് മണിക്കൂറെടുത്താണു ശസ്ത്രികയ പൂര്‍ത്തിയാക്കിയത്.
🙏ഇന്റര്‍നെറ്റ് വിപ്ലവവുമായി കെ ഫോണ്‍ ഈ മാസം അവസാനത്തോടെ വീടുകളിലേക്ക്. 140 മണ്ഡലങ്ങളിലും 500 ബി പി എൽ വീടുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് സൗകര്യം നല്‍കും. ദിവസം ഒന്നര ജിബി ഡാറ്റയാണ് അനുവദിക്കുക.
🙏എസ്.എസ്.എല്‍.സി പരീക്ഷാഫലം ജൂണ്‍ പതിനഞ്ചോടേയും ഹയര്‍ സെക്കന്‍ഡറി ഫലം ജൂണ്‍ ഇരുപതോടേയും പ്രഖ്യാപിക്കുമെന്ന് പൊതുവിദ്യാഭ്യാസ- തൊഴില്‍ വകുപ്പു മന്ത്രി വി. ശിവന് കുട്ടി.
🙏നീറ്റ് പിജി പരീക്ഷാ തീയതിയില്‍ മാറ്റമില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. പരീക്ഷ ഈ മാസം 21ന് തന്നെ നടക്കും. ജൂലൈ ഒമ്പതിലേക്കു മാറ്റിയെന്ന പ്രചാരണങ്ങള്‍ തെറ്റാണ്.
🙏അക്കാദമിക്-ഭരണ മേഖലകളിലെ ഫലപ്രദമായ സൈബര്‍ ഉപയോഗവും സൈബര്‍ സുരക്ഷയും പുതിയ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് പൊതുവിദ്യാഭ്യാസവകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി.
🙏മാരാരിക്കുളത്ത് സ്വകാര്യ റിസോര്‍ട്ട് നടത്തുന്നയാളെ ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ കൈക്കലാക്കാന്‍ ശ്രമിച്ച അഞ്ച് എന്‍ജിനീയറിംഗ് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍.
🙏വഖഫ് ബോഡിന്റെ പുതിയ സിഇഒ വി.എസ്. സക്കീര്‍ ഹുസൈന്റെ പേഴ്സണല്‍ സ്റ്റാഫില്‍ മുസ്ലീം ഇതര വിഭാഗത്തില്‍ നിന്നുള്ളയാളെ താല്‍ക്കാലികമായി നിയമിച്ചതു വിവാദമാകുന്നു.
🙏സംവിധായകന് സുവീരന്റെ നാടകത്തിനു കേരള സംഗീത നാടക അക്കാദമിയുടെ വിലക്ക്. പ്രിവ്യൂ കണ്ടതിനുശേഷമേ പ്രദര്‍ശനാനുമതി നല്‍കൂവെന്ന് കാണിച്ച് സംവിധായകന് സുവീരന് അക്കാദമി കത്തയച്ചു.
🙏കെഎസ്ആര്‍ടിസി ജിവനക്കാര്‍ ഒരു വര്‍ഷം കുറഞ്ഞത് 190 ഡ്യൂട്ടി ചെയ്തിരിക്കണമെന്ന് മാനേജ്മെന്റ്. ഇന്ക്രിമെന്റിനും പ്രമോഷനും ഇത് ബാധകമായിരിക്കും.
🙏കെഎസ്ആര്‍ടിസി യിലെ സ്ഥിരം ജീവനക്കാര്‍ പണിമുടക്കിയപ്പോള്‍, താത്കാലിക ജീവനക്കാര്‍ മാത്രമുള്ള സ്വിഫ്റ്റിന്റെ സര്‍വ്വീസുകള്‍ മുടങ്ങിയില്ല. 54 സ്വിഫ്റ്റ് ബസുകള്‍ നിരത്തിലിറങ്ങി. 13.75 ലക്ഷം രൂപ വരുമാനം കിട്ടി.
🙏നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാന്‍ ഗൂഢാലോചന നടത്തിയ കേസില്‍ ഹാക്കര്‍ സായ് ശങ്കര്‍ ഇനി മാപ്പുസാക്ഷി.
🙏തൃക്കാക്കരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാര്‍ത്ഥിയാണെന്ന് യുഡിഎഫ് പറഞ്ഞിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്.
🙏സൈലന്റ് വാലി ദേശീയോദ്യാനത്തില്‍ കാണാതായ താല്‍ക്കാലിക വാച്ചര്‍ മുക്കാലി സ്വദേശി രാജനെ (52) കണ്ടെത്താനായില്ല. സൈരന്ധ്രിയിലെ വാച്ചറായ രാജനെ ചൊവ്വാഴ്ച അത്താഴം കഴിച്ച് പോയതിനുശേഷമാണ് കാണാതായത്.
🙏തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള ചരക്കുനീക്കം പ്രതിസന്ധിയിലായി. എയര്‍ കാര്‍ഗോ കോംപ്ലക്സിന്റെ നടത്തിപ്പ് ചുമതലയുള്ള സര്‍ക്കാര്‍ ഏജന്‍സിയായ കെഎസ്ഐഇക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നിഷേധിച്ചു.
🙏ഭര്‍ത്താവിനെ മയക്കുമരുന്നു കേസില്‍ കുടുക്കാന്‍ വണ്ടന്മേട് മുന്‍ പഞ്ചായത്തംഗം സൗമ്യ ഏബ്രഹാം ശ്രമിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കോഴിക്കോടുനിന്ന് എംഡിഎംഎ ഇനത്തിലുള്ള മയക്കുമരുന്ന് കൈമാറിയ കോഴിക്കോട് പന്തീരാന്കാവ് സ്വദേശി സരോവരം വീട്ടില്‍ ശ്യാം റോഷ് (25) ആണ് പിടിയിലായത്.
🙏വയനാട്ടില്‍ ചന്ദനമരം മുറിച്ചു കടത്താന്‍ ശ്രമിക്കുന്നതിനിടെ ഓടത്തോട് മേലേത്തൊടിക മുഹമ്മദ് ഫിനാന് (19) ഓടത്തോട് കാട്ടുംകടവത്ത് സാബിന് റിഷാദ് (19) എന്നിവരെ പോലീസ് അറസ്റ്റു ചെയ്തു.
🙏അമ്പലപ്പുഴ കടപ്പുറത്ത് യുവാവ് തലയ്ക്ക് അടിയേറ്റു മരിച്ചു. അമ്പലപ്പുഴ തെക്കുപഞ്ചായത്ത് കക്കാഴം സ്വദേശി സന്തോഷാണ് കൊല്ലപ്പെട്ടത്. സഹോദരന് ബിസിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
🙏ഇടുക്കി വണ്ടന്മേട് വാഴവീടിന് സമീപം പതിനാറ് ഏക്കറില്‍ പോക്സോ കേസിലെ ഇരയായ പെണ്‍കുട്ടി കുളത്തില്‍ വീണ് മരിച്ചു. വാഴവീട്ടില്‍ താമസിക്കുന്ന തോട്ടം തൊഴിലാളികളുടെ എട്ടു വയസ്സുള്ള കുട്ടിയാണ് മരിച്ചത്.
🙏വയനാട് തിരുനെല്ലിയില്‍ മദ്യലഹരിയിലുണ്ടായ വാക്കുതര്‍ക്കത്തിനിടയില്‍ മര്‍ദനമേറ്റ യുവാവ് മരിച്ചു.
🙏പന്തളത്ത് യുവാവിനെ വെള്ളക്കെട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മുളങ്കുഴ സ്വദേശി വര്‍ഗീസ് ഫിലിപ്പാണ് മരിച്ചത്.
🙏ഈരാറ്റുപേട്ടയില്‍ നായ് വളര്‍ത്തല്‍ കേന്ദ്രത്തിന്റെ മറവില്‍ കഞ്ചാവ് കച്ചവടം. തീക്കോയി മുപ്പതേക്കറിലെ വാടക വീട്ടില്‍നിന്ന് ആറര കിലോയോളം കഞ്ചാവ് സഹിതം സഞ്ജു എന്നയാള്‍ പിടിയിലായി.
ദേശീയം
🙏ജാര്‍ഖണ്ഡില്‍ മുഖ്യമന്ത്രി ഹേമന്ദ് സോറന്റെ വിശ്വസ്തയും ഖനന വകുപ്പ് സെക്രട്ടറിയുമായ പൂജാ സിംഗാളിന്റെ വീട്ടിലും പൂജയുടെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിന്റെ വീട്ടിലും റെയ്ഡ്.
🙏സര്‍ക്കാര്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രഭാത ഭക്ഷണ പദ്ധതി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. ആദ്യഘട്ടത്തില്‍ ചെന്നൈയിലെ 708 കേന്ദ്രങ്ങളിലും 21 കോര്‍പറേഷനുകളിലും 63 നഗരസഭകളിലും പദ്ധതി നടപ്പാക്കും.
🙏കര്‍ണാടകത്തിലെ ചിത്രദുര്‍ഗയില്‍ പെണ്‍വാണിഭ റാക്കറ്റ് പിടിയില്‍. സംഘത്തിന്റെ പിടിയിലായിരുന്ന 12 പെണ്‍കുട്ടികളെ ചിത്രദുര്‍ഗ പൊലീസ് രക്ഷിച്ചു.
🙏ഡല്‍ഹിയിലെ ബിജെപി നേതാവ് തജിന്ദര്‍ ബഗ്ഗയ്ക്കെതിരായ പഞ്ചാബ് സര്‍ക്കാരിന്റെ നടപടികള്‍ പാതിരാത്രിയിലും. പഞ്ചാബ് സര്‍ക്കാരിന്റെ ആവശ്യ പ്രകാരം മൊഹാലി കോടതി അര്‍ധരാത്രിയോടെ വീണ്ടും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
🙏പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടി എംഎല്‍എ ജസ്വന്ത് സിംഗ് ഗജ്ജന്റെ വീട്ടിലും ഓഫീസിലും സിബിഐ റെയ്ഡ്. 41 കോടി രൂപയുടെ വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ടായിരുന്നു പരിശോധന.
🙏ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ രാജ്യദ്രോഹക്കുറ്റത്തിന് എതിരായ ഹര്‍ജികള്‍ തള്ളണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീംകോടതിയില്‍. ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരില്‍ നിയമം ഒഴിവാക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ വാദം.
🙏മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മന്ത്രിയുമായിരുന്ന പ്രമോദ് മാധവരാജ് പാര്‍ട്ടിവിട്ടു. കോണ്‍ഗ്രസ് നേതൃത്വവുമായുള്ള അഭിപ്രായഭിന്നതകളെ തുടര്‍ന്നാണ് രാജി.
അന്തർദേശീയം
🙏വിമാനം ലാന്‍ഡു ചെയ്തതിന് പിറകേ, എമര്‍ജന്‍സി എക്സിറ്റ് വഴി വിമാനത്തിന്റെ ചിറകിലൂടെ നടന്ന് അഭ്യാസം കാണിച്ച യാത്രക്കാരനെ അറസ്റ്റു ചെയ്തു. പുലര്‍ച്ചെ 4.30 ന് സാന്‍ ഡിയാഗോയില്‍ നിന്നുള്ള 2478 – ബോയിംഗ് 737-900 – ചിക്കാഗോയിലെ ഒ’ഹെയര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് സംഭവം.
🙏അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ബുര്‍ഖ നിര്‍ബന്ധമാക്കി. മുഖം മറയ്ക്കുന്ന മതവേഷം ധരിച്ചു മാത്രമേ സ്ത്രീകള്‍ പൊതുസ്ഥലങ്ങളിലേക്കു വരാവൂ.
🙏സൗദി അറേബ്യയില്‍ സന്ദര്‍ശന വിസയിലെത്തിയവരെ ഹജ്ജ് നിര്‍വഹിക്കാന്‍ അനുവദിക്കില്ലെന്ന് ഹജ്ജ്-ഉംറ മന്ത്രാലയം അറിയിച്ചു.
*കായികം*
🙏ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സ് വിജയവഴിയില്‍. പഞ്ചാബ് കിംഗ്സിനെതിരായ മത്സരത്തില്‍ ആറ് വിക്കറ്റിന്റെ വിജയമാണ് സഞ്ജു സാംസണും സംഘവും സ്വന്തമാക്കിയത്. പഞ്ചാബ് ഉയര്‍ത്തിയ 190 റണ്‍സിന്റെ വിജയലക്ഷ്യം രാജസ്ഥാന് 19.4 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ മറികടന്നു.
🙏ഐപിഎല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തില്‍ 75 റണ്‍സിന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കിയതോടെയാണ് ലഖ്നൗ ജയന്റ്സ് ഗുജറാത്ത് ടൈറ്റന്‍സിനെ പിന്തള്ളി ഒന്നാമതെത്തിയത്.