ഇരിങ്ങാലക്കുട. ലിമിറ്റഡ് സ്റ്റോപ്പ് ബസ്സിൽ നിന്ന് തെറിച്ച് വീണ് യുവതിക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട കാട്ടൂർ റോഡിൽ നിന്നും ബൈപാസ് റോഡിലേയ്ക്ക് തിരിയുന്ന വളവിലാണ് അപകടം നടന്നത്. തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന കെ എൽ 45 4599 നമ്പർ എം എസ് മേനോൻ ലീമീറ്റഡ് സ്റ്റോപ്പ് ബസിൽ നിന്നാണ് യുവതി വീണത്.

തൃശ്ശൂരിലേയ്ക്ക് പോവുകയായിരുന്ന മതിലകം സ്വദേശി മഞ്ഞളി വീട്ടിൽ അലീന ജോയ് എന്ന യുവതിയാണ് ബസിൽ നിന്നും വീണത്. യുവതിയെ മാപ്രാണത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇരിങ്ങാലക്കുട പോലീസ് മേൽ നടപടികൾ സ്വീകരിച്ചു. മെയിൻ റോഡിലൂടെ പോവേണ്ടിയിരുന്ന ബസ് റൂട്ട് തെറ്റിച്ചാണ് ഇത് വഴി വന്നത്.