ഇടുക്കി. വണ്ടൻമേട് പതിനാറ് ഏക്കറിൽ പോക്സോ കേസ് ഇരയായ പെൺകുട്ടി കുളത്തിൽ വീണ് മരിച്ചു. ഇന്ന് ഉച്ചയോടെയാണ് സംഭവം. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം കളിക്കുമ്പോഴായിരുന്നു അപകടം. സംഭവമറിഞ്ഞ് നാട്ടുകാർ ഓടിയെത്തി പെൺകുട്ടിയെ കരയ്ക്ക് കയറ്റി ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കട്ടപ്പന താലൂക്ക് ആശുപത്രിയിലെത്തിച്ച കുട്ടിയെുടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ഇടുക്കി മെഡിക്കൽ കോളജിലേയ്ക്ക് മാറ്റി. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത് കുമളി പോലീസ് അന്വേഷണം ആരംഭിച്ചു. മരിച്ച പെൺകുട്ടിയെ പീഡിപ്പിച്ച 52കാരൻ കഴിഞ്ഞ ദിവസമാണ് കുമളി പോലീസിന്റെ പിടിയിലായത്. ഈ സംഭവവുമായി മരണത്തിന് ബന്ധമുണ്ടോയെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്.