കൊച്ചി:
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ സൈബർ ഹാക്കർ സായ് ശങ്കർ ഇനി മാപ്പുസാക്ഷി. എറണാകുളം സിജെഎം കോടതിയിലെത്തി മാപ്പുസാക്ഷിയാകാനുള്ള നടപടിക്രമങ്ങൾ സായ് ശങ്കർ പൂർത്തിയാക്കി. അടച്ചിട്ട കോടതി മുറിയിലായിരുന്നു നടപടിക്രമങ്ങൾ. 
ദിലീപിന്റെ ഫോണിലെ നിർണായക തെളിവുകൾ നശിപ്പിച്ചത് സായ് ശങ്കറാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിൽ സായ് ശങ്കർ അറസ്റ്റിലായി. സായ് ശങ്കർ മാപ്പുസാക്ഷിയായതോടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്. സായ് ശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ദിലീപിന്റെ അഭിഭാഷകരെ അടക്കം ചോദ്യം ചെയ്യാൻ പോലീസ് ഒരുങ്ങുന്നത്.