കൊച്ചി.നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കർ ഇനി മാപ്പ് സാക്ഷി ആകും. സായി ശങ്കറിനെ മാപ്പുസാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് ആലുവ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് അപേക്ഷ നൽകിയിരുന്നു. ദിലീപിനെതിരായ ക്രൈംബ്രാഞ്ചിന്റെ നിർണായക നീക്കത്തിന്റെ ഭാഗമാണ് സായി ശങ്കറിനെ മാപ്പുസാക്ഷി ആക്കാനുള്ള തീരുമാനം

ആലുവ സെഷൻസ് കോടതിയിൽ ക്രൈംബ്രാഞ്ച് നൽകിയ അപേക്ഷയിലായിരുന്നു
കോടതി നോട്ടീസ് സായി ശങ്കറിന് നോട്ടീസ് അയച്ചത്.
തുടർന്നു ഇന്ന് 3 മണിക്ക് എറണാകുളം സിജെഎം കോടതിയിൽ സായ് ശങ്കർ ഹാജരായി. കോടതി നടപടി ക്രമങ്ങൾ പൂർത്തിയായെന്നും കേസിൽ താൻ ഇനി മാപ്പ് സാക്ഷിയാണെന്നും സായി ശങ്കർ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെയും കേസിലെ മറ്റുപ്രതികളുടെയും മൊബൈൽഡാറ്റകൾ മായ്‌ക്കുവാൻ സഹായിച്ചത്‌ സായ്‌ ശങ്കറാണ്‌. നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതെന്ന് സായ് ശങ്കർ മൊഴി നൽകിയിരുന്നു.


ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച രേഖകളിൽ കോടതി രേഖകളടക്കം ഉണ്ടായിരുന്നുവെന്നാണ് സായ് ശങ്കർ വെളുപ്പെടുത്തൽ. ദിലീപിന്റെ അഭിഭാഷകൻ ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടതെന്നും ദിലിപും താനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു എന്നും സായ് ശങ്കര്‍ വെളിപ്പെടുത്തിയിട്ടുണ്ട്.


അതേസമയം നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയവരുടെ മൊഴി വീണ്ടും രേഖപ്പെടുത്തിയേക്കും. സിനിമാ മേഖലയിൽ നിന്നടക്കമുളളവർക്ക് വരും ദിവസങ്ങളിൽ നോട്ടീസ് നൽകും. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം മേയ് മുപ്പതിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതിയുടെ അന്ത്യശാസനം നിലനിൽക്കുന്ന പശ്ചാത്തലത്തിലാണ് ക്രൈംബ്രാഞ്ച് നടപടികൾ വേഗത്തിലാക്കിയത്. സിനിമാ മേഖലയിൽ നിന്നടക്കമുളള പ്രോസിക്യൂഷൻ സാക്ഷികളായ 20 പേർ പ്രതിഭാഗത്തേക്ക് കൂറുമാറിയിരുന്നു