തൃശൂര്‍: പൂരത്തിന്‍റെ ആദ്യത്തെ കാഷ്വാലിറ്റിയായ കോര്‍പറേഷന്‍ ജനറല്‍ ആശുപത്രി പൂര്‍ണതോതില്‍ സജ്ജമായി. തൃശൂര്‍ പൂരവുമായി ബന്ധപ്പെട്ട് അപകടങ്ങളോ ശാരീരിക അസ്വസ്ഥതകളോ ഉണ്ടായാല്‍ ആദ്യത്തെ കാഷ്വാലിറ്റിയായി കണക്കാക്കിയിട്ടുള്ള തൃശൂര്‍ കോര്‍പറേഷന്‍ ജനറല്‍ ആശുപത്രിയിലെ സജ്ജീകരണങ്ങള്‍ വിലയിരുത്തുന്നതിന് മേയര്‍ എം.കെ. വര്‍ഗീസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്മാരായ വര്‍ഗീസ് കണ്ടംകുളത്തി, പി.കെ. ഷാജന്‍ തുടങ്ങിയവര്‍ ആശുപത്രി സന്ദര്‍ശിച്ചു.

കാഷ്വാലിറ്റിയില്‍ വിവരങ്ങള്‍ കൃത്യമായി അറിയുന്നതിന് ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍, അത്യാഹിത വിഭാഗത്തില്‍ തിരക്ക് നിയന്ത്രണവിധേയമാക്കുന്നതിനുള്ള നടപടികള്‍, കുടിവെള്ള സൗകര്യം, കൂട്ടിരിപ്പുകാര്‍ക്ക് ഇരിക്കുന്നതിനുള്ള സൗകര്യം ഉള്‍പ്പെടെ സജ്ജമാണ്. മേയ് 10, 11 ദിവസങ്ങളില്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഒഴികെ മറ്റു സ്പെഷാലിറ്റി ഒ.പികള്‍ ഒന്നും ഉണ്ടാവില്ല. ഈ ദിവസങ്ങളില്‍ 100 ശതമാനം ജീവനക്കാരും ആശുപത്രിയില്‍ ഹാജരുണ്ടായിരിക്കും. സെക്യൂരിറ്റി മുതല്‍ സൂപ്രണ്ട് വരെയുള്ള എല്ലാ ജീവനക്കാരും ഇതിനായി സജ്ജമായിട്ടുണ്ടെന്ന് മേയര്‍ എം.കെ. വര്‍ഗീസ് അറിയിച്ചു.

എ​മ​ര്‍​ജ​ന്‍​സി ടെ​ലി​ഫോ​ണ്‍ നമ്പ​റു​ക​ള്‍

തൃ​ശൂ​ര്‍ സി​റ്റി പൊ​ലീ​സ് ക​ണ്‍​ട്രോ​ള്‍ റൂം: 0487 2424193

​തൃ​ശൂ​ര്‍ ടൗ​ണ്‍ ഈ​സ്റ്റ് പൊ​ലീ​സ് സ്റ്റേ​ഷ​ന്‍: 0487 2424192

തൃ​ശൂ​ര്‍ ട്രാ​ഫി​ക് പൊ​ലീ​സ് യൂ​നി​റ്റ്: 0487 2445259