കണ്ണൂർ : ചൊക്ലി തീർത്തിക്കോട്ട് കുനിയിൽ അമ്മയെയും ആറ് മാസം പ്രായമുള്ള കുഞ്ഞിനെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. തീർത്തിക്കോട്ട് നിവേദിന്റെ ഭാര്യ ജ്യോത്സന(25), മകൻ ധ്രുവിൻ എന്നിവരെയാണ് വീടിന് സമീപത്തുള്ള ആളൊഴിഞ്ഞ പറമ്പിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടത്. രാവിലെ ഇവരെ കാണാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങൾ കിണറ്റിൽ കണ്ടത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു