കൊച്ചി:
നടൻ മമ്മൂട്ടിയെ കണ്ട് വോട്ട് തേടി ഉമ തോമസ്. എറണാകുളം എം പി ഹൈബി ഈഡനൊപ്പം എത്തിയാണ് ഉമ മമ്മൂട്ടിയുടെ വോട്ട് നേടിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ മൂന്നാം ദിവസമായ ഇന്ന് മണ്ഡലത്തിലെ പ്രമുഖരെ കാണുന്നതിന്റെ ഭാഗമായാണ് ഉമാ തോമസ് മമ്മൂട്ടിയുടെ വീട്ടിലെത്തിയത്. തൃക്കാക്കര മണ്ഡലത്തിലെ വോട്ടർ കൂടിയാണ് മമ്മൂട്ടി. നടൻ രമേശ് പിഷാരടിയും ഒപ്പമുണ്ടായിരുന്നു. 
ഉമാ തോമസ് തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും. ഇന്നലെ പെരുന്നയിൽ പോയി നായർ സർവീസ് സൊസൈറ്റിയുടെ ജനറൽ സെക്രട്ടറി സുകുമാരൻ നായരെയും ഉമാ തോമസ് കണ്ടിരുന്നു. സാമുദായിക നേതാക്കളെ പോയി കണ്ട് സമുദായ വോട്ടുകൾ വാങ്ങിച്ചെടുക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായിരുന്നു കൂടിക്കാഴ്ച.