തൃശൂർ. നടിയെ ആക്രമിച്ച കേസിൽ നിന്ന് വിചാരണ കോടതി ജഡ്ജി ഹണി എം. വർഗീസിനെ മാറ്റണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് കത്ത്. തൃശൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ജനനീതി സംഘടനയ്ക്ക് വേണ്ടി ചെയർമാൻ എൻ. പത്മനാഭൻ, സെക്രട്ടറി ജോർജ് പുളികുത്തിയിൽ എന്നിവരാണ് കത്ത് നൽകിയത്.

ജഡ്ജിയുടെ നിലപാടുകൾ, മോശം പെരുമാറ്റം തുടങ്ങിയവ സംബന്ധിച്ച് ഒട്ടേറെ വിമർശനങ്ങളും, മാധ്യമ റിപ്പോർട്ടുകളും പുറത്തുവരുന്നു. പ്രോസിക്യൂഷനോട് ക്രൂരമായി പെരുമാറുന്ന ജഡ്ജി, പ്രതിഭാഗത്തോട് സൗമ്യ സമീപനം സ്വീകരിക്കുന്നു.

സീസറിന്റെ ഭാര്യ സംശയത്തിന് അതീതയാകണം. അതിനാൽ, ജഡ്ജിയുടെ പ്രവർത്തികളെ കുറിച്ച് കേരള ഹൈക്കോടതി അന്വേഷിക്കണം. അന്വേഷണ പുരോഗതി സുപ്രീംകോടതിയെ അറിയിക്കണമെന്നും കത്തിൽ ആവശ്യപ്പെട്ടു.