എറണാകുളം. കാഞ്ഞിരമറ്റത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ വീടിന്റെ ടെറസിൽ വെന്തുമരിച്ച നിലയിൽ കണ്ടെത്തി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മുളന്തുരുത്തി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ സയൻസ് ഗ്രൂപ്പിൽ പഠിക്കുന്ന കാഞ്ഞിരമറ്റം നെടുവേലികുന്ന് നെടിയംപുറത്ത് സത്യന്റെ മകൾ കൃഷ്ണ പ്രിയയെയാണ് വെള്ളിയാഴ്ച സന്ധ്യയോടെ വീടിന്റെ ടെറസിൽ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തിയത് . വീട്ടിൽനിന്ന് ആത്മഹത്യ ചെയ്യുകയാണെന്ന് പറഞ്ഞുകൊണ്ടുള്ള കത്ത് പോലീസിന് ലഭിച്ചു.