2022 മെയ് 07 ശനി
BREAKING NEWS
പാചക വാതക സിലിണ്ടർ വില 50 രൂപാ കൂട്ടി. പുതുക്കിയ നിരക്ക് 1006 രൂപ 50 പൈസ
തമിഴ്നാട്ടിൽ നാട്ടിൽ നിന്നും കാസർകോട് വിപണിയിലെത്തിച്ച 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു’
ശ്രീലങ്കയിൽ സർക്കാർ വിരുദ്ധ പ്രക്ഷോഭം വർദ്ധിച്ചതോടെ വീണ്ടും അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു.
കേരളീയം
🙏പാലക്കാട് ആര്‍എസ്എസ് നേതാവ് സഞ്ജിത് വധക്കേസില്‍ മുഖ്യ സൂത്രധാരന്‍ അറസ്റ്റില്‍. ആലത്തൂര്‍ ഗവണ്മെന്റ് എല്‍ പി സ്കൂള്‍ അധ്യാപകനും പോപ്പുലര്‍ ഫ്രണ്ട് ആലത്തൂര്‍ ഡിവിഷണല്‍ പ്രസിഡന്റുമായ ബാവ
മാസ്റ്ററാണ് അറസ്റ്റിലായത്.
🙏പാലക്കാട് പോപ്പുലര്‍ ഫ്രണ്ട് നേതാവ് സുബൈര്‍ വധക്കേസില്‍ മൂന്ന് ആര്‍എസ്എസ് പ്രവര്‍ത്തകരെകൂടി അറസ്റ്റു ചെയ്തു. ജില്ലാ നേതാക്കളായ സുചിത്രന്‍, ഗിരീഷ്, ജിനീഷ് എന്നിവരാണ് അറസ്റ്റിലായത്.
🙏ആലപ്പുഴ നൂറനാട്ടെ കോണ്‍ഗ്രസ് ഓഫീസ് ആക്രമണത്തില്‍ പബ്ളിക് പ്രോസിക്യൂട്ടറും പ്രതി.
🙏വരുമാനക്കമ്മി നികത്താന്‍ കേന്ദ്ര സര്‍ക്കാര്‍ 14 സംസ്ഥാനങ്ങള്‍ക്ക് 7,183.42 കോടി രൂപ അനുവദിച്ചു കേരളത്തിന് 1,097.83 കോടി രൂപയാണു ലഭിക്കുക.
🙏കേരളം ഇസ്ലാമിക തീവ്രവാദത്തെ വളര്‍ത്തുന്ന കേന്ദ്രമായെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി. നദ്ദ. ദേശവിരുദ്ധ ശക്തികളെ തുടച്ചുനീക്കും.
🙏വിഴിഞ്ഞം തുറമഖത്ത് ഡിസംബറില്‍ ആദ്യ കപ്പല്‍ എത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍. തുറമുഖവുമായി ബന്ധപ്പെട്ട നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് 1,050 കോടി രൂപ ദേശീയ സാഗര്‍മാല അപെക്സ് കമ്മിറ്റി അനുവദിച്ചെന്നും മന്ത്രി അറിയിച്ചു.
🙏എറണാകുളം- ജില്ലയിലെ ഇലക്ഷന് ഡെപ്യൂട്ടി കളക്ടറെ സ്ഥലം മാറ്റിയതിനെതിരെ യുഡിഎഫ് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കു പരാതി നല്കി.തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു പിറകേ, എറണാകുളം – കോഴിക്കോട് ഇലക്ഷന് ഡെപ്യൂട്ടി കളക്ടര്‍മാരെ പരസ്പരം മാറ്റിയിരുന്നു.
🙏കെ.എസ്.ഇ.ബി ചെയര്‍മാനും ഓഫീസേഴ്സ് അസോസിയേഷനും തമ്മിലുള്ള തര്‍ക്കം ഒത്തുതീര്‍പ്പായി. കെഎസ്ഇബിയില്‍ സംഘടന പ്രവര്‍ത്തന സ്വാതന്ത്ര്യം ഊര്‍ജ വകുപ്പു സെക്രട്ടറി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ചര്‍ച്ച വിജയകരമാണെന്നും ഓഫീസേഴ്സ് അസോസിയേഷന് നേതാക്കള്‍ അറിയിച്ചു.
🙏വന്യജീവികളില്‍നിന്നു കൃഷി സംരക്ഷിക്കാന്‍ നിര്‍മ്മിച്ച വൈദ്യുതി വേലിയില്‍ നിന്ന് വൈദ്യുതാഘാതമേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ 16 ലക്ഷം രൂപയും പലിശയും ചെലവും പ്രതികള്‍ നല്‍കണമെന്ന് കോടതി വിധി .
🙏നടന് ധര്മജന് ബോള്‍ഗാട്ടിയ്ക്കെതിരെ വഞ്ചനാക്കുറ്റത്തിന് കൊച്ചി സിറ്റി പൊലീസ് കേസെടുത്തു. ധര്മജന് മുഖ്യ പങ്കാളിയായ മീന്‍ വില്പന ശ്രംഖലയായ ധര്‍മൂസ് ഫിഷ് ഹബിന്റെ ഫ്രാഞ്ചൈസി വാഗ്ദാനം ചെയ്ത് 43 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചെന്നാണ് പരാതി.
🙏ബിവറേജസ് മദ്യശാലയില്‍നിന്ന് ജീവനക്കാര്‍ പണവും മദ്യവും മോഷ്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്. പിറവം രാമമംഗലത്തെ മദ്യശാലയില്നിന്നുള്ള ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. മൂന്നു ജീവനക്കാരെ സ്ഥലം മാറ്റിയിട്ടുണ്ട്.
🙏ശാന്തന്‍പാറയില്‍ ഏലത്തോട്ടത്തില്‍ ദമ്പതിമാര്‍ മരിച്ച നിലയില്‍. പേത്തൊട്ടി സ്വദേശികളായ പാണ്ഡ്യരാജ്, ഭാര്യ ശിവരഞ്ജിനി എന്നിവരാണ് മരിച്ചത്.
🙏നടിയെ ആക്രമിച്ച കേസന്വേഷണത്തിന്റെ മേല്‍നോട്ട ചുമതല ആര്‍ക്കാണെന്ന് സംസ്ഥാന പൊലീസ് മേധാവിയോട് ഹൈക്കോടതി. ക്രൈംബ്രാഞ്ച് മേധാവിയായിരുന്ന എസ് ശ്രീജിത്തിനെ സ്ഥാനത്തുനിന്ന് നീക്കിയതോടെ നടിയെ ആക്രമിച്ച കേസിന്റെയും ചുമതലയില്‍നിന്നും മാറ്റിയോ എന്നാണു ചോദ്യം.
🙏ലക്കിടിയില്‍ ബൈക്ക് യാത്രികനായ ഇരുപതുകാരന്റെ മരണത്തിനിടയാക്കി നിര്‍ത്താതെ പോയ പാഴ്സല്‍ ലോറി വൈത്തിരി പൊലീസ് പിടിച്ചെടുത്തു. സിസിടിവി ക്യാമറകളുടെ സഹായത്തോടെ മലപ്പുറം തിരൂരില്‍നിന്നാണ് ലോറി കണ്ടെത്തിയത്.
🙏തിരുവനന്തപുരത്ത് കാല്‍നടയാത്രക്കാരിയായ അധ്യാപിക കാറിടിച്ചു മരിച്ചു. പള്ളിച്ചല്‍ പെരിങ്ങോട് തിരുഹൃദയ ഭവനില്‍ ബിജുകുമാറിന്റെ ഭാര്യ ഡി. ഗീതയാണു മരിച്ചത്. പേയാട് സെന്റ് സേവ്യേഴ്സ് സ്കൂളിലെ അധ്യാപികയാണ്.
🙏ദേശീയ ന്യൂനപക്ഷ കമ്മീഷന് അധ്യക്ഷ പദവിയിലേക്ക് ക്രൈസ്തവ സമുദായത്തെ പരിഗണിക്കണമെന്ന് താമരശ്ശേരി രൂപത ബിഷപ്പ് മാര്‍ റമഞ്ചിയോസ് ഇഞ്ചനാനിയല്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയോട് ആവശ്യപ്പെട്ടു.
🙏ഒന്നര കിലോ കഞ്ചാവുമായി കാര്‍ യാത്രക്കാരനായ യുവാവ് മലപ്പുറം മുണ്ടേരിയില്‍ അറസ്റ്റിലായി. പൊഴുതന അച്ചൂര് ഇടിയംവയല്‍ ഇല്ലിയന്‍ വീട്ടില്‍ മുഹമ്മദ് റാഫി (24) ആണ് പിടിയിലായത്.
🙏സിനിമാ തിയറ്ററില്‍ കെജിഎഫ് കാണാനെത്തിയവര്‍ തമ്മില്‍ സീറ്റിനെച്ചൊല്ലി തര്‍ക്കവും ഏറ്റുമുട്ടലും. പരിക്കേറ്റ പാറത്തോട് സ്വദേശി പറപ്പള്ളില്‍ സുമേഷ് (31)ന്റെ പരാതിയെ തുടര്‍ന്ന് നെടുങ്കണ്ടം കുളത്തുരാത്ത് മൂന്നു പേരെ അറസ്റ്റു ചെയ്തു.
🙏മദ്യലഹരിയില്‍ പിന്നാക്ക സമുദായാംഗമായ യുവാവിനെ മര്‍ദിച്ച കേസില്‍ ചേമ്പളം സ്വദേശികളായ മൂന്ന് പേര് അറസ്റ്റില്‍. ചേമ്പളം മുള്ളുകാലായില്‍ ഷാരോണ്‍ (30), ചേമ്പളം മഠത്തില്‍വീട്ടില്‍ ദിപിന് (31), വട്ടപ്പാറ പുളിമൂട്ടില്‍ വീട്ടില്‍ സോനു (20) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
🙏ഇടുക്കിയില്‍ റവന്യൂ വകുപ്പു സ്റ്റോപ് മെമ്മോ നല്‍കിയിട്ടും സിപിഎം പാര്‍ട്ടി ഓഫീസ് നിര്‍മ്മാണം തുടരുന്നു. ഇടുക്കിയില്‍ എംഎം മണി എംഎല്‍എയുടെ നാടായ ഇരുപതേക്കറിലെ പാര്‍ട്ടി ഓഫീസ് നിര്‍മ്മാണത്തിനാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയത്.
🙏ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്റെ മകന് ഹരികൃഷ്ണന്റെ വിവാഹത്തില്‍ നടന് മമ്മൂട്ടിയും വ്യവസായി എം.എ. യൂസഫലിയും അടക്കമുള്ള പ്രമുഖര്‍. മമ്മൂട്ടിക്കൊപ്പം നിര്‍മാതാവ് ആന്റോ ജോസഫും വിവാഹത്തില്‍ പങ്കെടുത്തു. ദില്‍നയാണ് ഹരികൃഷ്ണന്റെ വധു.
🙏പൂര വിളമ്പരത്തിന് ആനയ്ക്കു വിലക്ക്, പകരം ഡമ്മിയാനയെ ഇറക്കി പൂരം വിളംബരം നടത്തിയ തൃശൂര്‍ കോര്‍പ്പറേഷനെ പരിഹസിച്ച് പ്രതിപക്ഷം. ഇതാദ്യമായി തൃശൂര്‍ കോര്പറേഷന് നടത്തിയ പൂരം വിളംബര പരിപാടിയിലാണ് ഒറിജിനല്‍ ആനയ്ക്കു പകരം ഡമ്മി ആനയെ ഇറക്കി മേയറും കൂട്ടരും ഒരുദിവസം നീണ്ട പൂരവിളംബരം കളറാക്കിയത്. ചൊവ്വാഴ്ചയാണു തൃശൂര്‍ പൂരം. നാളെ സാമ്പിള്‍ വെടിക്കെട്ട്.
🙏ലൗ ജിഹാദ് വിവാദത്തില്‍ ദേശീയ ന്യൂനപക്ഷ കമ്മീഷന് കേരള സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ന്യൂനപക്ഷ മോര്‍ച്ച നല്കിയ പരാതിയിലാണ് ദേശീയ ന്യൂനപക്ഷ കമ്മീഷന്റെ നടപടി.
🙏കേരളത്തിന്റെ സന്തോഷ് ട്രോഫി താരങ്ങള്‍ക്ക് സമ്മാനമായി പ്രഖ്യാപിച്ചിരുന്ന ഒരു കോടി രൂപയുടെ ചെക്ക് കൈമാറി. വി.പി.എസ് ഹെല്‍ത്ത്കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടുമായ ഡോ. ഷംഷീര്‍ വയലില്‍ സമ്മാനിച്ച ചെക്ക് കൈമാറല്‍ ചടങ്ങ് മൂന്നു തലമുറയില്‍പ്പെട്ട താരങ്ങളുടെ അപൂര്‍വ
സംഗമവേദിയായി.
🙏വണ്ടിപ്പെരിയാര്‍ സത്രം സന്ദര്‍ശിച്ചു മടങ്ങിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികളെ സാമൂഹിക വിരുദ്ധര്‍ ആക്രമിച്ചു. സംഭവത്തില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി അടക്കം നാലു പേര്‍ക്കെതിരെ വണ്ടിപ്പെരിയാര്‍ പോലീസ് കേസെടുത്തു. ഏലപ്പാറയില്‍നിന്നും സത്രം കാണെനെത്തിയ സംഘത്തിനാണ് മര്‍ദ്ദനമേറ്റത്.
🙏പതിനഞ്ചുകാരിയെ പീഡിപ്പിച്ച യുവാവിനെ മാന്നാര്‍ പൊലീസ് അറസ്റ്റ്
ചെയ്തു. പാണ്ടനാട് വെസ്റ്റ് വെട്ടിപ്പുഴയില് സതീശന്റെ മകന് അനന്തു (22)ആണ് അറസ്റ്റിലായത്.
ദേശീയം
🙏പഞ്ചാബ് പൊലീസ് ഡല്‍ഹിയില്‍നിന്നു കസ്റ്റഡിയിലെടത്ത ബിജെപി നേതാവ് തജീന്ദര്‍ പല് സിങ് ബഗ്ഗയെ ഡല്‍ഹി പൊലീസും ഹരിയാന പോലീസും ചേര്‍ന്ന് മോചിപ്പിച്ചു. പോലീസ് സംഘങ്ങള്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന
അവസ്ഥയായിരുന്നു.
🙏ഡല്‍ഹിയിലെ തബ്ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ 3,500 പേരെ കരിമ്പട്ടികയില്‍ പെടുത്തിയ നടപടിയെ ചോദ്യം ചെയ്ത് സുപ്രീം കോടതി. നോട്ടീസ് നല്‍കാതെ എങ്ങനെ കരിമ്പട്ടികയില്‍ പെടത്തുമെന്നു കോടതി ചോദിച്ചു.
🙏തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തിയാല്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളുമെന്ന് രാഹുല്‍ ഗാന്ധി. കര്‍ഷകര്‍ക്ക് താങ്ങുവില ഉറപ്പാക്കുമെന്നും രാഹുല്‍ പറഞ്ഞു.
🙏മുംബൈയിലെ നൈറ്റ് ക്ലബില്‍ ബ്രിട്ടീഷ് എംബസി ജീവനക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ അറസ്റ്റു ചെയ്തു. ബാന്ദ്രയിലെ ഒരു നൈറ്റ് ക്ലബിലാണ് സംഭവം.
🙏ജമ്മു കശ്മീരിലെ അനന്തനാഗില്‍ നടന്ന ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ സൈന്യം വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന് അഫ്റഫ് മൌലവി ഉള്‍പ്പെടെ മൂന്നു ഭീകരരെയാണ് വധിച്ചത്.
🙏മുസ്ലിം പള്ളികളില്‍ ഉച്ചഭാഷിണി മൗലികാവകാശമല്ലെന്ന് അലഹബാദ് ഹൈക്കോടതി. പള്ളികളില്‍ ഉച്ചഭാഷണി ഉപയോഗിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.
അന്തർദേശീയം
🙏ശ്രീലങ്കയില്‍ വീണ്ടും അടിയന്തരാവസ്ഥ. പ്രതിപക്ഷ സമരത്തെ നേരിടാന്‍ പ്രസിഡന്റ് ഗോട്ടബയ രജപക്സെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഭൂരിപക്ഷം നഷ്ടപ്പെട്ടിട്ടും രാജിവക്കില്ലെന്ന് പ്രധാനമന്ത്രിയും പ്രസിഡന്റിന്റെ സഹോദരനുമായ മഹിന്ദ രജപക്സെ ആവര്‍ത്തിച്ചു.
കായികം
🙏ഐപിഎല്ലില്‍ ആവേശം അവസാന പന്ത് വരെ നീണ്ട് നിന്ന മത്സരത്തില്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതുള്ള ഗുജറാത്ത് ടൈറ്റന്‍സിനെതിരെ അഞ്ച് റണ്‍സിന്റെ നാടകീയ ജയം സ്വന്തമാക്കി പട്ടികയിലെ അവസാന സ്ഥാനക്കാരായ മുംബൈ ഇന്ത്യന്‍സ്. മുബൈ ഉയര്‍ത്തിയ 178 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഗുജറാത്തിന് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സ് നേടാനെ കഴിഞ്ഞുള്ളു.