കൊച്ചി.തൃക്കാക്കരയിൽ തീരുമാനമാകാതെ ആം ആദ്മി പാർട്ടി. 20- 20 പിന്തുണയോടെ തൃക്കാക്കരയിൽ ആം ആദ്മി പാർട്ടി മത്സരിക്കുമെന്ന് നേതാക്കൾ സൂചന നൽകുമ്പോഴും സ്ഥാനാർത്ഥി കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.

പാർട്ടി നിയോഗിച്ച സമിതി 4 പേരുടെ സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കി ദേശീയ നേതൃത്വത്തിന് കൈമാറിയതായാണ് വിവരം. ദേശീയ നേതൃത്വത്തിൻ്റേതാകും അന്തിമ തീരുമാനം. എന്നാൽ തൃക്കാക്കരയിൽ മത്സരിക്കേണ്ടെന്ന, നേതൃത്വത്തിൽ ഒരു വിഭാഗത്തിൻ്റെ അഭിപ്രായത്തിൽ തട്ടി നിൽക്കുകയാണ് തുടർ നടപടികൾ.


ഉപതെരഞ്ഞെടുപ്പിൽ മത്സരിച്ച് സമയം കളയാതെ, സംഘടനയെ താഴെ തട്ടിൽ ശക്തിപ്പെടുത്തി വരുന്ന തദ്ദേശ – നിയമസഭ തെരഞ്ഞെടുപ്പുകൾക്ക് ഒരുങ്ങുകയാണ് വേണ്ടതെന്ന വാദമാണ് ഇക്കൂട്ടർ ഉയർത്തുന്നത്.