കൊച്ചി.ദിലീപിനെതിരെ നിർണായക നീക്കവുമായി ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ സൈബർ വിദഗ്ധൻ സായ് ശങ്കറിനെ ക്രൈം ബ്രാഞ്ച് മാപ്പുസാക്ഷിയാക്കും.
കേസ് അന്വേഷണത്തിന്റെ ചുമതലയുണ്ടായിരുന്ന എസ് ശ്രീജിത്തിനെ
ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയതിനെതിരെ സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി നൽകി

സി ആർ പി 306 വകുപ്പ് പ്രകാരം സായ് ശങ്കറിനെ കേസിൽ മാപ്പ് സാക്ഷിയാക്കാനാണ് ക്രൈം ബ്രാഞ്ച്
കോടതിയിൽ അപേക്ഷ നൽകിയിരുന്നത്.
ഈ അപേക്ഷയുടെ അടിസ്ഥാനത്തിൽ
നാളെ മൂന്ന് മണിക്ക് സി ജെ എം കോടതിയിൽ ഹാജരാകാനാണ് നോട്ടീസ് നൽകിയിരിക്കുന്നത്.
നടൻ ദിലീപിന്റെ ഫോണിൽ നിന്നും നടി ആക്രമിക്കപ്പെട്ട സംഭവുമായി ബന്ധപ്പെട്ട ചാറ്റുകളും രേഖകളും നീക്കം ചെയ്തതെന്ന് സായ് ശങ്കർ മൊഴി നൽകിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. ദിലീപിന്റെ ഫോണിൽ നിന്ന് നശിപ്പിച്ച രേഖകളിൽ കോടതി രേഖകളുണ്ടായിരുന്നവെന്നാണ് ന് സായ് ശങ്കർ വെളുപ്പെടുത്തിയത്. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകളാണ് ഉണ്ടായിരുന്നത് എന്നും ജഡ്ജി

കോടതിയിൽ എഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും ഫോണിൽ നിന്ന് ഡിലീറ്റ് ചെയ്തതെന്നും മൊഴി നൽകിയിട്ടുണ്ട്.

അതേ സമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥൻ എസ് ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് നീക്കം ചെയ്തത് ചോദ്യം ചെയ്ത് സംവിധായകൻ ബൈജു കൊട്ടാരക്കര ഹൈക്കോടതിയിൽ ഹർജി നൽകി
ശ്രീജിത്തിനെ നീക്കിയത് നടിയെ ആക്രമിച്ച കേസിലെ പ്രതികളെ രക്ഷപ്പെടാൻ സഹായിക്കുമെന്ന് ഹർജിക്കാർ പറയുന്നു.
സ്ഥലംമാറ്റ നടപടി നിയമപരമായി നിലനിൽക്കില്ലെന്നും സർക്കാർ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ഹർജിയിലേ ആവശ്യം. ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു