കൊച്ചി.സാമ്പത്തികമായി വഞ്ചിച്ചെന്ന പരാതിയിൽ നടൻ ധർമ്മജൻ ബോൾഗാട്ടിക്കെതിരെ കേസ്. ധർമ്മജൻ അടക്കം 11 പേർക്കെതിരെയാണ്
കൊച്ചി സെൻട്രൽ പൊലീസ് കേസെടുത്തത്. ധർമ്മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിൽ ഫ്രാഞ്ചൈസി നൽകാമെന്ന് പറഞ്ഞ് 43 ലക്ഷം രൂപ വാങ്ങി പറ്റിച്ചു എന്നാണ് പരാതി. മൂവാറ്റുപുഴ സ്വദേശിയായ
ആസിഫ് അലിയാരാണ് ധർമജൻ എതിരെ പരാതി നൽകിയത്.


ധർമ്മജനെ ഒന്നാം പ്രതിയാക്കിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഐപിസി 406, 402, 36 എന്നീ
വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
അന്വേഷണം ആരംഭിച്ചിട്ടുള്ളൂവെന്നും
ധർമ്മജൻ അടക്കമുള്ള പ്രതികളുടെ മൊഴിയെടുത്തിട്ടില്ലെന്നും എറണാകുളം സെൻട്രൽ പോലീസ് പറഞ്ഞു