ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. തെക്കൻ ആൻഡമാൻ കടലിലും തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിനും മുകളിലായി രൂപപ്പെട്ട ന്യുന മർദ്ദം  വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് നാളെ വൈകുന്നേരത്തോടെ
തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിക്കും. വീണ്ടും ശക്തി പ്രാപിച്ച് ഞായറാഴ്ച്ചയോടെ ചുഴലിക്കാറ്റായി മാറുമെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. മെയ്‌ 10 ഓടെ ചുഴലിക്കാറ്റ് ആന്ധ്രാ – ഒഡിഷ തീരത്ത് എത്താൻ സാധ്യതയെന്നും പ്രവചനം.
ചുഴലിക്കാറ്റായി മാറിയാൽ ശ്രീലങ്ക നിർദ്ദേശിച്ച അസാനി എന്ന പേരിലായിരിക്കും അറിയപെടുക. കേരളം ചുഴലിക്കാറ്റിൻ്റെ സഞ്ചാരപഥത്തിൽ ഇല്ല. എന്നാൽ സംസ്ഥാനത്ത് ഞായറാഴ്ച്ച മുതൽ പരക്കെ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്നും നാളെയും മലയോര ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത. ഇടുക്കിയിൽ ഇന്ന് യല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുളളതിനാൽ പൊതു ജനങ്ങൾ ജാഗ്രത പാലിക്കണം. കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസമില്ല.