കൊച്ചി.തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ ഡോ. ജോ ജോസഫിനെ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതിനു പിന്നാലെ കൂര്‍ത്ത പരിഹാസവുമായി നടന്‍ ഹരീഷ് പേരടി.കമ്യൂണിസ്റ്റ് നിലപാട് സ്വീകരിച്ചിരുന്ന ഹരീഷ് അടുത്തിടെ ഇടതുഭരണത്തിലെ നിലപാടുകള്‍ത്തെതിരെ ശ്ക്തമായ പ്രതികരണം നടത്താറുണ്ട്.

ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘അയാള്‍ സഭയുടെ കുട്ടിയാണ്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും. പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും. തൃക്കാക്കരയില്‍ എല്‍.ഡി.എഫ് മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗീയതയുടെ തലച്ചോറ് പക്ഷമാകുമ്‌ബോള്‍’- ഹരീഷ് പേരടി കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം കാണാം…

അയാള്‍ സഭയുടെ കുട്ടിയാണ്…സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഞങ്ങള്‍ മതങ്ങളിലേക്ക് പടരും…പ്രസംഗത്തില്‍ ഞങ്ങള്‍ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും..തൃക്കാക്കരയില്‍ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വര്‍ഗ്ഗിയതയുടെ തലച്ചോറ് പക്ഷമാകുമ്‌ബോള്‍..സഭയുടെ തീരുമാനങ്ങള്‍ക്കുമുന്നില്‍ പലപ്പോഴും എതിര്‍പക്ഷമായ പി.ടി യോടുള്ള സ്‌നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാര്‍ത്ഥിയാകുമ്‌ബോള്‍ അത് യഥാര്‍ത്ഥ ഹൃദയപക്ഷമാകുന്നു…എന്തിനേറെ..നടിയെ ആക്രമിച്ച കേസില്‍ പി.ടിയില്ലായിരുന്നെങ്കില്‍ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല…നമുക്ക് അറിയാനുള്ളത് ഇത്രമാത്രം..കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തില്‍ സ്ഥാനമുണ്ടാവുക എന്ന് മാത്രം…