കൊല്ലം.കല്ലുവാതുക്കൽ മദ്യ ദുരന്തക്കേസിൽ ജീവപര്യന്തം കഠിനതടവ് അനുഭവിക്കുന്ന മണിച്ചന്റെ മോചനമാവശ്യപ്പെട്ട് ഭാര്യ ഉഷ ചന്ദ്രൻ സമർപ്പിച്ച ഹർജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മണിച്ചൻ എന്ന ചന്ദ്രൻ ഇരുപത് വർഷത്തിലധികം ജയിലിൽ കഴിഞ്ഞുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഭാര്യ കോടതിയെ സമീപിച്ചത്.

ജയിൽ ഉപദേശക സമിതിക്ക് നിവേദനം സമർപ്പിക്കാൻ മണിച്ചന് കോടതി അനുമതി നൽകിയിരുന്നു. മൂന്ന് മാസത്തിനകം ഉപദേശക സമിതി തീരുമാനമെടുക്കണമെന്നും കഴിഞ്ഞ ഫെബ്രുവരി നാലിന് കോടതി നിർദേശം നൽകിയിരുന്നു. കേസിൽ ജീവപര്യന്തം കഠിനതവിന് ശിക്ഷിച്ച മണിച്ചന്റെ സഹോദരന്മാരായ കൊച്ചനി എന്ന മണികണ്ഠൻ, വിനോദ് കുമാർ എന്നിവരെ ജാമ്യത്തിൽ വിടാൻ സുപ്രീംകോടതി നേരത്തെ ഉത്തരവിട്ടിരുന്നു. 2000 ഒക്ടോബറിൽ നടന്ന മദ്യ ദുരന്തത്തിൽ മുപ്പത്തിമൂന്ന് പേരാണ് മരിച്ചത്.

അന്നും ഇന്നും മണിച്ചന്‍ പറയുന്നത് താന്‍ വിറ്റ മദ്യത്തില്‍ വിഷം ഇല്ലായിരുന്നു എന്നാണ്. തന്നോട് ചിലര്‍ കാട്ടിയ ചതി എന്നാണ് പഴയ മദ്യരാജാവ് മണിച്ചന്‍ പറയുന്നത്. ‘ഞാന്‍ വിറ്റ മദ്യത്തില്‍ വിഷം ഉണ്ടായിരുന്നെങ്കില്‍ പതിനായിരത്തിലേറെ പേര്‍ ഒറ്റ ദിവസം തന്നെ മരിക്കുമായിരുന്നു.. കാരണം അത്രയേറെ കള്ള് ഷാപ്പുകള്‍ എനിക്കുണ്ടായിരുന്നു.തനിക്കാരോടും പ്രതികാരമോ, വിദ്വേഷമോ ഇല്ല. ചതിച്ചവര്‍ക്ക് അതിന്റെ ശിക്ഷ ലഭിക്കുന്നുണ്ട്,

എന്നും പറയുന്നു മണിച്ചന്‍. പരോളില്‍ ഇറങ്ങുമ്ബോള്‍ മണിച്ചന്‍ എന്തുചെയ്യുന്നുവെന്ന് ആരും അന്വേഷിക്കാറില്ല. ആറ്റിങ്ങലില്‍ ജ്യൂസ് കട നടത്തുകയാണ് മണിച്ചന്‍.

LEAVE A REPLY

Please enter your comment!
Please enter your name here