courtesy. troll malayalam ,face book

2022 മെയ് 06 വെള്ളി

🙏തൃക്കാക്കര മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഡോ. ജോ ജോസഫ്. ലിസി ഹോസ്പിറ്റലിലെ ഹൃദ്രോഗ വിദഗ്ധനാണ് കോതമംഗലം സ്വദേശിയായ ഡോ. ജോ ജോസഫ്. സിപിഎം പാര്‍ട്ടി ചിഹ്നത്തിലാകും മത്സരിക്കുക.

🙏തൃക്കാക്കരയിലെ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിത്വം തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് ഡോ. ജോ ജോസഫ്. പതിവു പോലെ ആശുപത്രിയില്‍ ശസ്ത്രക്രിയകളുടെ തിരക്കിലായിരുന്നു. ഇതിനിടെയാണ് സ്ഥാനാര്‍ത്ഥിയാകണമെന്ന നിര്‍ദേശം ഉണ്ടായത്. ഇടതുപക്ഷം ഹൃദയപക്ഷമാണ്. ഡോ. ജോ ജോസഫ് പറഞ്ഞു.

🙏കെഎസ്ആര്‍ടിസി
യില്‍ ഇന്ന് അര്‍ധരാത്രിവരെ പണിമുടക്ക്. ശമ്പളം അടക്കമുള്ള വിഷയങ്ങളില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം ആരംഭിച്ചത്. പത്താം തീയതിയോടെ ശമ്പളം നല്‍കാമെന്നാണ് എംഡി ബിജു പ്രഭാകര്‍ പറഞ്ഞത്.

🙏വിതുരയില്‍ ഭാര്യാപിതാവ് സുന്ദരനെ കുത്തിക്കൊന്ന കേസില്‍ പ്രതി മകളുടെ ഭര്‍ത്താവും ചുള്ളിമാനൂര്‍ സ്വദേശിയുമായ രാകേഷ് കുറ്റക്കാരനെന്ന് കോടതി. ശിക്ഷ തിരുവനന്തപുരം ആറാം അഡീഷണല്‍ കോടതി നാളെ വിധിക്കും.

🙏നടി മഞ്ജുവാര്യരെ ശല്യം ചെയ്തിരുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ പലതവണ പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നെന്ന് പോലീസ്. പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനാല്‍ 2019 മുതല്‍ ശല്യം ചെയ്യുന്നുണ്ടെന്നാണ് മഞ്ജുവാര്യരുടെ പരാതിയില്‍ പറയുന്നത്. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കയറ്റം എന്ന സിനിമയിലാണ് ഇരുവരും അവസാനമായി ഒന്നിച്ചു പ്രവര്‍ത്തിച്ചത്.

🙏തിരുവനന്തപുരം കോര്‍പ്പറേഷനിലെ നികുതി വെട്ടിപ്പില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ കുറ്റക്കാരാണെന്ന് ആഭ്യന്തര അന്വേഷണ സമിതിയുടെ പുതിയ റിപ്പോര്‍ട്ട്. രണ്ടു പേര്‍ക്കെതിരെ കൂടി നടപടി ആവശ്യപ്പെട്ടുള്ള റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്കായി നഗരസഭ നിയമോപദേശം തേടി. 33 ലക്ഷം രൂപ വെട്ടിച്ച കേസാണിത്.

🙏യമനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് കേന്ദ്രമന്ത്രി എസ് ജയശങ്കര്‍. ജോണ്‍ ബ്രിട്ടാസ് എംപി നല്‍കിയ കത്തിനാണ് കേന്ദ്രമന്ത്രിയുടെ മറുപടി.

🙏തിരുവനന്തപുരം കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസില്‍ ഏഴു പ്രതികള്‍ക്കും ജീവപര്യന്തം കഠിന തടവും ഏഴുലക്ഷം രൂപ പിഴയും ശിക്ഷ. കാരയ്ക്കാമണ്ഡപം സ്വദേശികളായ അന്‍സക്കീര്‍, നൗഫല്‍, ആരിഫ്, മാലിക്, ആഷര്‍, ആഷിഖ്, റഹ്‌മാന്‍ എന്നിവരെയാണ് നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി ശിക്ഷിച്ചത്.

🙏സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ വ്യാപക പരിശോധന. പരിശോധിച്ച 822 കടകളില്‍ 68 കടകള്‍ പൂട്ടിച്ചു. ഇവയില്‍ 40 കടകള്‍ പ്രവര്‍ത്തിച്ചിരുന്നത് ലൈസന്‍സ് ഇല്ലാതെയായിരുന്നു. .
🙏തൃക്കാക്കരയില്‍ എല്‍ഡിഎഫിനുവേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് നേരത്തെ സ്ഥാനാര്‍ത്ഥിയെന്നു പ്രചരിക്കപ്പെട്ട സിപിഎം നേതാവ് അഡ്വ. കെ എസ് അരുണ്‍ കുമാര്‍. സ്ഥാനാര്‍ഥി കാര്യത്തില്‍ ആശയക്കുഴപ്പങ്ങളില്ല.

🙏മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മൃതദേഹം നാളെ പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തും. രാവിലെ തഹസില്‍ദാരുടെ സാന്നിധ്യത്തില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഫോറന്‍സിക് സര്‍ജന്‍മാരാണ് പോസ്റ്റ്മോര്‍ട്ടം നടത്തുക.

🙏കെഎസ്ഇബിയിലെ പ്രശ്ന പരിഹാരത്തിനായി ഊര്‍ജ്ജ സെക്രട്ടറി വിളിച്ചുകൂട്ടുന്ന ചര്‍ച്ച ഇന്ന്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് ചര്‍ച്ച.

🙏കോഴിക്കോട് സിറ്റിയിലെ ഇലക്ട്രോണിക് ആന്‍ഡ് ഇലക്ട്രിക്കല്‍ വ്യാപാരസ്ഥാപനത്തില്‍ നിന്ന് രണ്ടു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ മോഷ്ടിച്ച യുവാവിനെ പൊലീസ് പിടികൂടി.

🙏നടിയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചു. കേസില്‍ പ്രതിയായതോടെ വിദേശത്തേക്കു മുങ്ങിയ വിജയ് ബാബുവിനെതിരെ ഇന്റര്‍പോള്‍ സഹായത്തോടെയാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഇറക്കിയത്.

🙏താമരശ്ശേരി ചുരത്തില്‍ അമിതഭാരം കയറ്റിയുള്ള ലോറികളെ നിയന്ത്രിക്കണമെന്ന് വയനാട് കളക്ടര്‍ എ. ഗീത. കഴിഞ്ഞ മാസം ചുരത്തില്‍നിന്നു കല്ലുവീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ്

🙏ഹോട്ടല്‍ ഭക്ഷണത്തില്‍ പാമ്പിന്റെ തോല്. തിരുവനന്തപുരം നെടുമങ്ങാട് ചന്തമുക്കിലെ ഷാലിമാര്‍ ഹോട്ടലില്‍ നിന്ന് വാങ്ങിയ ഭക്ഷണ പൊതിയിലാണ് പാമ്പിന്റെ തോല് കണ്ടെത്തിയത്. ചെല്ലാംകോട് സ്വദേശി പ്രസാദിന്റെ ഭാര്യ പ്രിയയുടെ പരാതിയനുസരിച്ച് ഉദ്യോഗസ്ഥര്‍ ഹോട്ടലില്‍ പരിശോധന നടത്തി. ഹോട്ടല്‍ അടപ്പിച്ചു.

🙏വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ ബലാത്സംഗം ചെയ്തെന്ന പരാതിയില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മാനന്തവാടി ഗോരിമൂല കുളത്തില്‍ വീട്ടില്‍ വിപിന്‍ ജോര്‍ജ് ( 37), കോട്ടയം രാമപുരം സ്വദേശി രാഹുല്‍ രാജന്‍ (36) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.

🙏കെ റെയില്‍ സര്‍വ്വെക്കല്ല് പൊതുമുതലാണെന്ന് നിയമോപദേശം. എടക്കാട് സിഐക്കാണ് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമോപദേശം നല്‍കിയത്. കല്ലു പിഴുത ഡിസിസി പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്റ്റു ചെയ്തേക്കും. കണ്ണൂര്‍ ചാലയില്‍ കെ റെയില്‍ കല്ലുകള്‍ തകര്‍ത്ത കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.

🙏പെരിന്തല്‍മണ്ണയില്‍ ഭാര്യയെയും മകളെയും ഗുഡ്സ് ഓട്ടോയില്‍ സ്ഫോടനം നടത്തി കൊലപ്പെടുത്തിയ മുഹമ്മദ് പോക്സോ കേസ് പ്രതിയെന്ന് പൊലീസ്. കാസര്‍കോടാണ് മുഹമ്മദിനെതിരെ പോക്സോ കേസുള്ളത്. ഇയാള്‍ മറ്റൊരു വിവാഹം കഴിച്ചെന്നു വിവരം ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

🙏24 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന പെരിങ്ങല്‍കുത്ത് ജലവൈദ്യുത പദ്ധതി മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഉദ്ഘാടനം ചെയ്തു. തൃശൂര്‍ ജില്ലയിലെ പൊരിങ്ങല്‍കുത്ത് ജലസംഭരണിയിലെ വെള്ളം പ്രയോജനപ്പെടുത്തി 450 ലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനാകും. .

🙏നൂറനാട് വീണ്ടും സംഘര്‍ഷം. കായംകുളം നൂറനാട് കോണ്‍ഗ്രസ് ബ്ലോക്ക് ഓഫീസ് സിപിഐ പ്രവര്‍ത്തകര്‍ ആക്രമിച്ച സംഭവത്തിനു പിറകേ, സിപിഐ ഓഫീസിലേക്ക് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പൊലീസിടപെട്ട് തടഞ്ഞതോടെയാണ് വീണ്ടും സംഘര്‍ഷമുണ്ടായത്.

🙏തിരുവനന്തപുരം കാരക്കോണത്ത് ഉത്സവ എഴുന്നള്ളിപ്പിനെത്തിച്ച ആനയോട് യുവാക്കളുടെ പരാക്രമം.
സംഭവം.

🙏കണ്ണൂര്‍ സര്‍വ്വകലാശാലയിലെ ഡിഗ്രി മൂന്നാം സെമസ്റ്റര്‍ ചോദ്യപേപ്പര്‍ ആവര്‍ത്തിച്ച സംഭവം വൈസ് ചാന്‍സലര്‍ അന്വേഷിക്കും. പ്രാഥമികാന്വേഷണം നടത്തിയ രണ്ടംഗ സമിതിയുടെ റിപ്പോര്‍ട്ട് സിന്റിക്കറ്റ് യോഗം ചര്‍ച്ച ചെയ്ത് വിസിക്കു കൈമാറി. വിസിയുടെ അന്വേഷണ റിപ്പോര്‍ട്ട് 21 ന് ചേരുന്ന പ്രത്യേക സിന്റിക്കറ്റ് പരിഗണിക്കും.

🙏ജിദ്ദ വിമാനത്താവളത്തില്‍ കുഴഞ്ഞുവീണ മലയാളി ഉംറ തീര്‍ഥാടകന്‍ മരിച്ചു. തൃശൂര്‍ മാമ്പറ എരയംകുടി അയ്യാരില്‍ ഹൗസില്‍ എ.കെ. ബാവു (79) ആണ് റെഹേലിയിലുള്ള കിങ് അബ്ദുല്ല മെഡിക്കല്‍ കോംപ്ലക്‌സില്‍ മരിച്ചത്.

🙏കേരള പബ്ലിക് സര്‍വീസ് കമ്മിഷന്‍ 45 തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാനതീയതി ജൂണ്‍ ഒന്ന്.

🙏യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മീഷന്‍ വാര്‍ഷിക പരീക്ഷ കലണ്ടര്‍ 2023 പുറത്തിറക്കി. സിവില്‍ സര്‍വീസ് പരീക്ഷ പ്രിലിമിനറി ഈ മാസം 28 നു നടക്കും. അപേക്ഷകര്‍ക്ക് യുപിഎസ്ഇ യുടെ വെബ്‌സൈറ്റില്‍നിന്ന് പരീക്ഷ കലണ്ടര്‍ ഡൗണ്‍ലോഡ് ചെയ്യാം.

🙏ആന്ധ്രാപ്രദേശില്‍ റെയില്‍വേ സ്റ്റേഷനിലുണ്ടായ ബലാത്സംഗ സംഭവങ്ങളെക്കുറിച്ച് സംസ്ഥാന ആഭ്യന്തര മന്ത്രി തനേതി വനിതയുടെ പ്രതികരണം വിവാദമായി. ‘മാനസിക സാഹചര്യ’വും ദാരിദ്ര്യവുമാണ്

🙏ജമ്മുകാഷ്മീരില്‍ മണ്ഡല പുനര്‍നിര്‍ണയം പൂര്‍ത്തിയായി. നിയമസഭ സീറ്റുകള്‍ 83 ല്‍ നിന്ന് 90 ആയി ഉയര്‍ത്തി. 37 സീറ്റുള്ള ജമ്മുവില്‍ പുനര്‍നിര്‍ണയത്തോടെ 43 സീറ്റുകളാകും. കാഷ്മീരിലേത് 46 ല്‍ നിന്ന് 47 ആകും. പാര്‍ലമെന്റ് സീറ്റുകളുടെ എണ്ണത്തില്‍ മാറ്റമില്ല.

🙏ഗുജറാത്തിലെ മെഹ്സാനയില്‍ പൊലീസിന്റെ അനുമതിയില്ലാതെ റാലി നടത്തിയെന്ന കേസില്‍ ജിഗ്നേഷ് മേവാനി എംഎല്‍എയ്ക്കു മൂന്നു മാസം തടവുശിക്ഷ. 2017 ല്‍ ഗോവധത്തിന്റെ പേരില്‍ സാമൂഹ്യദ്രോഹികള്‍ അഞ്ചു ദളിതരെ മര്‍ദിച്ച് അവശരാക്കിയില്‍ പ്രതിഷേധിച്ച് ആസാദി i മാര്‍ച്ച് നടത്തിയതിനാണ് ശിക്ഷ.

🙏കൊവിഡ് മഹാമാരി അവസാനിച്ചാല്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ബംഗാള്‍ സന്ദര്‍ശനത്തിനിടെയാണ് ഇക്കാര്യം പറഞ്ഞത്. 2019 ഡിസംബറിലാണ് പൗരത്വ നിയമ ഭേദഗതി ബില്‍ പാസാക്കിയത്. .

🙏ലോകാരോഗ്യ സംഘടന പുറത്തുവിട്ട ഇന്ത്യയിലെ കോവിഡ് മരണ കണക്കിനെ ചൊല്ലി വിവാദം. 5.23 ലക്ഷം പേര്‍ മരിച്ചെന്നാണ് ഇന്ത്യയുടെ കണക്ക്. എന്നാല്‍ ഇന്ത്യയില്‍ 47 ലക്ഷം പേര്‍ മരിച്ചെന്ന കണക്കാണ് ലോകാരോഗ്യ സംഘടന പുറത്തുവിട്ടത്.

🙏തട്ടിപ്പുകാരനായ പ്രതിശ്രുത വരനെ വധുവായ എസ്ഐ അഴിക്കുള്ളിലാക്കി. ആസാം പൊലീസില്‍ സബ് ഇന്‍സ്പെക്ടറായ ജുന്‍മോണി റാഭയാണു പ്രതിശുത വരന്‍ റാണ പഗാഗിനെ അറസ്റ്റു ചെയ്തത്.
.

🙏അദാനി ഗ്രൂപ്പിന്റെ ഗൗതം അദാനി മാധ്യമ രംഗത്ത് നിക്ഷേപം വര്‍ധിപ്പിക്കുന്നു. പ്രാദേശിക ടിവി, പ്രിന്റ് മാധ്യമങ്ങളിലേക്ക് നിക്ഷേപം വര്‍ധിപ്പിക്കാനാണ് നീക്കം.

🙏പൊതുമേഖലാ ബാങ്കായ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ അറുന്നൂറോളം ശാഖകള്‍ അടച്ചുപൂട്ടുന്നു. വര്‍ഷങ്ങളായുള്ള കടുത്ത സാമ്പത്തിക സമ്മര്‍ദ്ദമാണു കാരണം.

🙏പ്രതിരോധം അടക്കമുള്ള മേഖലകളില്‍ സഹകരണം ശക്തമാക്കാന്‍ ഫ്രാന്‍സും ഇന്ത്യയും. പ്രധാനമന്ത്രി നരേന്ദ്രമോദിയും ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും തമ്മില്‍ പാരീസില്‍ നടത്തിയ ചര്‍ച്ചയിലാണ് ധാരണ.

courtesy. entertainment hub, face book

🙏കൊളംബിയയിലെ മയക്കുമരുന്നു മാഫിയാ തലവന്‍ ഒറ്റാനിയേല്‍ എന്നറിയപ്പെടുന്ന ദയിറോ അന്‍േറാണിയോ ഉസുഗയെ കൊളംബിയ അമേരിക്കയ്ക്കു കൈമാറി. കുറ്റവാളികളെ കൈമാറുന്ന കരാറനുസരിച്ചാണു കൈമാറിയത്.

🙏ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 21 റണ്‍സിന് പരാജയപ്പെടുത്തി ഡല്‍ഹി ക്യാപ്പിറ്റല്‍സ്. ഡല്‍ഹി ഉയര്‍ത്തിയ 208 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഹൈദരാബാദിന് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 34 പന്തില്‍ നിന്ന് 62 റണ്‍സെടുത്ത നിക്കോളാസ് പുരനാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. നേരത്തെ 58 പന്തില്‍ നിന്ന് 92 റണ്‍സോടെ പുറത്താകാതെ നിന്ന വാര്‍ണറുടേയും 35 പന്തില്‍ 67 റണ്‍സെടുത്ത റോവ്മാന്‍ പവലിന്റേയും മികവിലാണ് ഡല്‍ഹി കൂറ്റന്‍ സ്‌കോര്‍ നേടിയത്.

🙏ഇന്ത്യന്‍ ക്രിക്കറ്റ് താരം വൃദ്ധിമാന്‍ സാഹയെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ പ്രശസ്ത ക്രിക്കറ്റ് ജേണലിസ്റ്റ് ബോറിയ മജുംദാറിന് ബി.സി.സി.ഐ രണ്ടുവര്‍ഷത്തെ വിലക്ക് ഏര്‍പ്പെടുത്തി.