കോട്ടയം : ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് സംഘത്തിന്റെ പിടിയിലായി.
ചങ്ങനാശേരി പെരുന്ന സ്വദേശിനിയായ കോട്ടയം തിരുനക്കരയിലെ മൈനര്‍ ഇറിഗേഷന്‍ വിഭാഗത്തിലെ സബ് ഡിവിഷന് അസി. എക്സിക്യുട്ടീവ് എഞ്ചിനീയറായ ബിനു ജോസാണ് വിജിലന്‍സ് പിടിയിലായത്. രണ്ടര ലക്ഷം രൂപയുടെ സെക്യുരൂറ്റി ഡെപ്പോസിറ്റ് തുക മാറിയെടുക്കുന്നതിനായി കരാറുകാരനില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് അറസ്റ്റിലായത്
ബിനു ജോസാണ് അറസ്റ്റിലായത്. സെക്യൂരിറ്റി ഡെപ്പോസിറ്റ് തുക കരാറുകാരന് റിലീസ് ചെയ്ത് നല്‍കുന്നതിനായി ഇവര്‍ പതിനായിരം രൂപ കൈക്കൂലിയായി ആവശ്യപ്പെടുകയായിരുന്നു.
കൈക്കൂലി വാങ്ങുന്നതിനിടെ ഇറിഗേഷന്‍ വകുപ്പ് ജീവനക്കാരി വിജിലന്‍സ് പിടിയിലായത്

ഇതേ തുടര്‍ന്ന് കരാറുകാരന് പരാതിയുമായി വിജിലന്‍സിനെ സമീപിച്ചു. വിജിലന്‍സ് നിര്‍ദേശ പ്രകാരം കരാറുകാരന് ഫിനോഫ്തലിന്‍ പുരട്ടിയ പണം ബിനുവിന് നല്കി. ഇതിനു പിന്നാലെ വിജിലന്‍സ് ജീവനക്കാരിയെ കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു. കരാറുകാരന് നല്കിയ കൈക്കൂലിത്തുകയും ഇവരില്‍ നിന്ന് കണ്ടെടുത്തു.
വിജിലന്‍സ് എസ്പി വി.ജി വിനോദ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഉദ്യോഗസ്ഥയെ അറസ്റ്റ് ചെയ്തത്. 2017 ല്‍ ജില്ലയില്‍ അഞ്ച് ലിഫ്റ്റ് ഇറിഗേഷന്‍ വര്‍ക്കുകള്‍ അനുവദിച്ചിരുന്നു. ഈ വര്‍ക്കുകള്‍ പൂര്‍ത്തിയാക്കുന്നതിനായി കരാറുകാരനില്‍ നിന്നും രണ്ടരലക്ഷം രൂപ സെക്യൂരിറ്റി ഡെപ്പോസിറ്റായി ഈടാക്കിയിരുന്നു. വര്‍ക്ക് പൂര്‍ത്തിയായ സാഹചര്യത്തിലാണ് തുക തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് കരാറുകാരന് ബിനുവിനെ സമീപിച്ചത്.