നടൻ സിദ്ദിഖിനെതിരെ ആരോപണവുമായി മാലാ പാർവതി

കൊച്ചി : നടൻ വിജയ് ബാബുവുമായി ബന്ധപ്പെട്ട് അമ്മയിൽ തർക്കം രൂക്ഷമാകുന്നതിനിടെ നടൻ സിദ്ദിഖിനെതിരെ രൂക്ഷവിമർശനവുമായി നടി മാല പാർവ്വതി.

വിജയ് ബാബു വിഷയത്തെ തുടർന്ന് ആഭ്യന്തര പരാതി പരിഹാസ സമിതിയിൽ നിന്നും രാജിവച്ചതിന് പിന്നാലെയാണ് സിദ്ദിഖിനെതിരെ ആരോപണവുമായി നടി രംഗത്തെത്തിയത്.

ഹാപ്പി സർദ്ദാർ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനിൽ തനിക്ക് മോശം അനുഭവം ഉണ്ടായെന്നാണ് മാല പാർവ്വതി പറഞ്ഞത്. സിദ്ദിഖിൽ നിന്നും ഹാപ്പി സർദ്ദാർ സിനിമയുടെ സെറ്റിൽ വച്ച്‌ സങ്കടപ്പെടുത്തുന്ന അനുഭവം ഉണ്ടായിട്ടുണ്ട്. അദ്ദേഹത്തിന്റെ നിലപാടുകൾ കാരണം കുറച്ച്‌ അധികം സങ്കടപ്പെട്ടിട്ടുണ്ട്. അവരൊക്കെയുള്ളപ്പോൾ അമ്മ സംഘടനയിൽ പ്രതീക്ഷയില്ലെന്നും മാല പാർവ്വതി പറഞ്ഞു.

ഈ സംഭവുമായി ബന്ധപ്പെട്ട് മാല പാർവ്വതി ഫേസ്ബുക്കിൽ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു. ചിത്രത്തിന്റെ നിർമ്മാതാവിന്റെ കാഷ്യർ മാലാ പാർവ്വതിയുടെ പേര് പരാമർശിക്കാതെ തങ്ങളുടെ ലൊക്കേഷനിൽ ഒരു ‘അമ്മ നടി’ കാരവൻ ആവശ്യപ്പെട്ടുവെന്ന് ഫേസ്ബുക്കിൽ പോസ്റ്റ് ഇടുകയും ചെയ്തിരുന്നു .

Advertisement