ഉദ്യോഗ് മലപ്പുറം 2022′ വെബ്‌പോർട്ടൽ തുടങ്ങി

മലപ്പുറം: ജില്ലയിലെ യുവതീ-യുവാക്കൾക്ക് ജോലി ലഭ്യമാക്കാൻ ‘ഉദ്യോഗ് മലപ്പുറം– 2022′ വെബ്‌പോർട്ടൽ തുടങ്ങി.

ജില്ലാ പഞ്ചായത്തിന്റെ 2021—22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന ജോബ് ഫെയർ പദ്ധതി ‘ഉദ്യോഗ് മലപ്പുറം 2022′ വെബ് പോർട്ടൽ ജില്ലാ കലക്ടർ വി ആർ പ്രേംകുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം കെ റഫീഖ അധ്യക്ഷയായി.

വിദേശത്തും സ്വദേശത്തുമുള്ള പൊതു-സ്വകാര്യ മേഖലകളിലുള്ള തൊഴിൽ ദാതാക്കളെയും ജില്ലയിലെ യുവ സമൂഹത്തെയും ഒരു പ്ലാറ്റ്ഫോമിലെത്തിച്ച്‌ തൊഴിൽ ലഭ്യമാക്കുകയാണ്‌ ലക്ഷ്യം. ഗുണഭോക്താക്കളാകുന്നതിന്‌ മെയ് 12ന് മുമ്പായി വെബ് പോർട്ടലിൽ രജിസ്റ്റർചെയ്യാം. https://udyog.dtsirictpanchayatmalappuram.org രജിസ്റ്റർചെയ്യുന്നവർക്ക് ഓറിയന്റേഷൻ ക്ലാസ് നൽകും. തൊഴിൽദാതാക്കൾക്ക് മെയ് 15 വരെ രജിസ്റ്റർചെയ്യാം. പദ്ധതി ഭാഗമായുള്ള ആദ്യ തൊഴിൽമേള മെയ് 28, 29 തീയതികളിലായി നിലമ്പൂർ അമൽ കോളേജിൽ നടക്കും. ഉദ്യോഗാർഥികൾക്ക് മെയ് 20 മുതൽ 26 വരെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നടത്തുന്ന ഓറിയന്റേഷൻ ക്ലാസുകളിൽ പങ്കെടുക്കാം.

Advertisement