വിജയ് ബാബു വിഷയത്തിൽ പ്രതിഷേധം: അമ്മ ഐസിസിയിൽ നിന്ന് ശ്വേത മേനോനും കുക്കു പരമേശ്വരനും രാജിവച്ചു

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ വിജയ് ബാബുവിനെതിരെയുള്ള നടപടികൾ മയപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ‘അമ്മ’യുടെ ഐസിസിയിൽ നിന്ന് ശ്വേതാ മേനോനും കുക്കു പരമേശ്വരനും രാജിവച്ചു.

ഇന്നലെ മാലാ പാർവതിയും സമാന വിഷയത്തിൽ പ്രതിഷേധിച്ച്‌ അമ്മ ഐസിസിയിൽ നിന്ന് രാജിവച്ചിരുന്നു.

വിജയ് ബാബു വിഷയത്തിൽ അന്വേഷണം നടത്തുകയും റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നെങ്കിലും അമ്മയുടെ എക്സിക്യുട്ടിവ് മീറ്റിംഗിൽ റിപ്പോർട്ടിന്മേൽ നടപടിയെടുത്തിരുന്നില്ല. ഇതാണ് ഐസിസിയിൽ നിന്നുള്ള രാജിക്ക് കാരണം. റിപ്പോർട്ടിന്മേൽ നടപടിയെടുക്കാതെ വിജയ് ബാബുവിന്റെ കത്ത് അമ്മ സ്വീകരിക്കുകയും, നടൻ തത്ക്കാലത്തേക്ക് അമ്മയിൽ നിന്ന് മാറിനിൽക്കുകയുമായിരുന്നു.

Advertisement