സ്വർണവിലയിൽ ഇന്ന് കുറവ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ കുറവ്. പവന് 37,760 രൂപയും ഗ്രാമിന് 4720 രൂപയുമാണ് ഇന്നത്തെ വില.
ഇന്നലെ സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞത്.

വെള്ളിയാഴ്ച വൻ വർധനവാണ് സ്വർണത്തിന് സംസ്ഥാനത്ത് രേഖപ്പെടുത്തിയത്. പവന് 440 രൂപയും ഗ്രാമിന് 55 രൂപയുമായിരുന്നു കൂടിയത്. പവന് 38,840 രൂപയും ഗ്രാമിന് 4855 രൂപയുമായിരുന്നു വെള്ളിയാഴ്ചയിലെ വില.

Advertisement