മുംബൈ ആസ്ഥാനമായുള്ള ബാങ്ക് ഓഫ് ഇന്ത്യയിൽ 696 ഒഴിവ്.


ഇക്കണോമിസ്റ്റ് 2: ഇക്കണോമിക്സ്/ഇക്കണോമെട്രിക്സ് ബിരുദാനന്തരബിരുദം. നാലുവർഷത്തെ പ്രവൃത്തിപരിചയം. 28 -35 വയസ്സ്.

സ്റ്റാറ്റിസ്റ്റിഷ്യൻ 2:സ്റ്റാറ്റിസ്റ്റിക്സ്/അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ബിരുദാനന്തരബിരുദം. നാലുവർഷത്തെ പ്രവൃത്തിപരിചയം. 28 -35 വയസ്സ്.

റിസ്ക് മാനേജർ 2: ഫിനാൻഷ്യൽ റിസ്ക് മാനേജ്മെന്റ് സർട്ടിഫിക്കേഷൻ അല്ലെങ്കിൽ ചാർട്ടേഡ് ഫിനാൻഷ്യൽ അനലിസ്റ്റ് ഹോൾഡർ അല്ലെങ്കിൽ സി.എ./ഐ.സി.ഡബ്ല്യു.എ. അല്ലെങ്കിൽ സർട്ടിഫൈഡ് ഇൻഫർമേഷൻ സിസ്റ്റംസ് ഓഡിറ്റർ. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 28 – 35 വയസ്സ്.

ക്രെഡിറ്റ് അനലിസ്റ്റ് 53: ഫിനാൻസ് എം.ബി.എ./പി.ജി.ഡി.എം. അല്ലെങ്കിൽ സി.എ./ഐ.സി.ഡബ്ല്യു.എ. 10 വർഷത്തെ പ്രവൃത്തിപരിചയം. 30 – 38 വയസ്സ്.

ക്രെഡിറ്റ് ഓഫീസേഴ്സ് 484: ഏതെങ്കിലും വിഷയത്തിലെ ബിരുദം. ഫിനാൻസ്/ബാങ്കിങ് ആൻഡ് ഫിനാൻസ് സ്പെഷ്യലൈസ് ചെയ്ത എം.ബി.എ./പി.ജി.ഡി.ബി.എം./പി.ജി.ഡി.എം./പി.ജി.ബി.എം./പി.ജി.ഡി.ബി.എ. (രണ്ടോ മൂന്നോ വർഷത്തെ കോഴ്സ്). അല്ലെങ്കിൽ കൊമേഴ്സ്/സയൻസ്/ഇക്കണോമിക്സ് ബിരുദാനന്തരബിരുദം. പ്രവൃത്തിപരിചയം ആവശ്യമില്ല. 20 – 30 വയസ്സ്.

ടെക്നിക്കൽ അപ്രൈസർ 9: ഇൻഫ്രാസ്ട്രക്ചർ എൻജിനിയറിങ്/പവർ പ്ലാന്റ് എൻജിനിയറിങ്/പവർ ട്രാൻസ്മിഷൻ ആൻഡ് ഡിസ്ട്രിബ്യൂഷൻ സിസ്റ്റംസ്/മെറ്റലർജിക്കൽ/മെറ്റീരിയൽ സയൻസ് എൻജിനിയറിങ്/കൺസ്ട്രക്ഷൻ ടെക്നോളജി/ടെക്സ്റ്റൈൽ എൻജിനിയറിങ്/ഫാർമസി/ഫാർസ്യൂട്ടിക്കൽ എൻജിനിയറിങ്/സെമികണ്ടക്ടേഴ്സ് എൻജിനിയറിങ്/ടെക്നോളജി/ഓയിൽ ആൻഡ് ഗ്യാസ് എൻജിനിയറിങ്/കെമിക്കൽ എൻജിനിയറിങ്/പ്ലാസ്റ്റിക്സ്/പോളിമർ എൻജിനിയറിങ്/ടെക്നോളജി/പ്രൊഡക്ഷൻ എൻജിനിയറിങ് ബിരുദം. മൂന്നുവർഷത്തെ പ്രവൃത്തിപരിചയം. 25 -35 വയസ്സ്.

ഐ.ടി. ഓഫീസർഡേറ്റാസെന്റർ 42: സി.എസ്.ഇ./ഐ.ടി./ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബി.ഇ./ബി. ടെക്. അല്ലെങ്കിൽ എം.സി.എ./ഐ.ടി.എം.എസ്സി. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. 20 -30 വയസ്സ്.

മാനേജർ ഐ.ടി.21, സീനിയർ മാനേജർ 23, മാനേജർഐ.ടി. (ഡേറ്റാ സെന്റർ)6, സീനിയർ മാനേജർഐ.ടി. (ഡേറ്റാ സെന്റർ)6, സീനിയർ മാനേജർ (നെറ്റ് വർക്ക് സെക്യൂരിറ്റി)5, സീനിയർ മാനേജർ (നെറ്റ് വർക്ക് റൗട്ടിങ് ആൻഡ് സ്വിച്ചിങ് സ്പെഷ്യലിസ്റ്റ്)10, മാനേജർ (എൻഡ് പോയന്റ് സെക്യൂരിറ്റി)3, മാനേജർ (ഡേറ്റാ സെന്റർ)സിസ്റ്റം അഡ്മിനിസ്ട്രേഷൻ9, മാനേജർ (ഡേറ്റാ സെന്റർ)ക്ലൗഡ് വിഷ്വലൈസേഷൻ3, മാനേജർ (ഡേറ്റാ സെന്റർ)സ്റ്റോറേജ് ആൻഡ് ബാക്അപ്3, മാനേജർ (ഡേറ്റാ സെന്റർനെറ്റ് വർക്ക് വെർച്വലൈസേഷൻ)4, മാനേജർ (ഡേറ്റാബേസ് എക്സ്പെർട്ട്)5, മാനേജർ (ടെക്നോളജി ആർക്കിടെക്ട്)2, മാനേജർ (ആപ്ലിക്കേഷൻ ആർക്കിടെക്ട്)2.

വിവരങ്ങൾക്ക്: www.bankofindia.co.inഏപ്രിൽ 26 മുതൽ മേയ് 10 വരെ അപേക്ഷിക്കാം

Advertisement