പ്രവാസികൾക്ക് സൗജന്യ സംരംഭകത്വ പരിശീലനം

തിരുവനന്തപുരം: നോർക്ക ബിസിനസ്സ് ഫെസിലിറ്റേഷൻ സെന്ററിന്റെ ആഭിമുഖ്യത്തിൽപ്രവാസി സംരംഭകർക്കായി സൗജന്യ സംരംഭകത്വ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

എറണാകുളം കളമശ്ശേരി എച്ച്‌.എം.ടി കോളനിയിലെ കേരള ഇൻസ്റ്റിറ്റിറ്റിയൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്മെന്റിലാണ് (കീഡ്) പരിശീലന പരിപാടി നടക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ മെയ് മൂന്നിന് മുൻപായി എൻ.ബി.എഫ്.സിയിൽ യിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2770534 / 8592958677 എന്ന നമ്പറിലോ nbfc.norka@kerala.gov.in എന്ന ഇമെയിലിലോ ബന്ധപ്പെടാവുന്നതാണ്.

Advertisement