ഒരു വീട്ടിൽ ഒരാൾക്ക് തൊഴിൽ: കണക്കെടുപ്പ് മേയ് എട്ടിന് തുടങ്ങും

തിരുവനന്തപുരം: ഒരു വീട്ടിൽ ഒരാൾക്കെങ്കിലും തൊഴിൽ ലഭ്യമാക്കുക എന്ന സർക്കാരിന്റെ പദ്ധതിയുടെ ഭാഗമായി 18നും 55 നുമിടയിൽ പ്രായമുള്ളവരുടെ കണക്കെടുപ്പ് മേയ് എട്ടിന് ആരംഭിക്കുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി. ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കെ ഡിസ്‌ക്ക് കുടുംബശ്രീയുമായി സഹകരിച്ചാണ് കണക്കെടുക്കുന്നത്.

ഇതിന്റെ ഉദ്ഘാടനം എട്ടിന് ചെങ്ങന്നൂരിൽ നടക്കും. രണ്ടാഴ്ച കൊണ്ട് കണക്കെടുപ്പ് പൂർത്തിയാക്കും. തൊഴിൽ ലഭിക്കുന്നതിന് ആവശ്യമായ പരിശീലനവും നൽകുമെന്ന് മന്ത്രി പറഞ്ഞു.

ഒരു പഞ്ചായത്തിൽ ആയിരം പേരിൽ അഞ്ചു പേർക്ക് തൊഴിൽ നൽകണം. ഇതിനാവശ്യമായ സംരംഭകരെ കണ്ടെത്തണമെന്നും മന്ത്രി പറഞ്ഞു.

Advertisement