കായിക കുതിപ്പിന് പ്രതീക്ഷയേകി കൊല്ലം നഗരത്തിൽ ഇൻഡോർ സ്റ്റേഡിയം

കൊല്ലം: കായിക കുതിപ്പിന് പ്രതീക്ഷയേകി കൊല്ലം നഗരത്തിൽ ഇൻഡോർ സ്റ്റേഡിയം . ലാൽ ബഹദൂർ സ്റ്റേഡിയത്തോട് ചേർന്ന് പുരോഗമിക്കുന്ന ഒളിമ്പ്യൻ സുരേഷ് ബാബു മെമ്മോറിയൽ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണം 45 ശതമാനം പൂർത്തിയായി.എട്ടുമാസം കൊണ്ട് ജോലികൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ.

ദേശീയ – അന്തർദേശീയ മത്സരങ്ങൾ നടത്താവുന്നതും 21 ഇനങ്ങളിൽ കായിക താരങ്ങൾക്ക് പരിശീലനം നൽകാവുന്നതുമായ കേരളത്തിലെ ഏറ്റവും മികച്ച സ്റ്റേഡിയമാണ് ഒരുങ്ങുന്നത്. 2016- 17ൽ തോമസ് ഐസക് ധനമന്ത്രിയായിരിക്കുമ്പോഴാണ് കിഫ്ബി മുഖേന പദ്ധതി തയ്യാറായത്.2021 ഫെബ്രുവരി 20ന് കായിക മന്ത്രിയായിരുന്ന ഇ.പി. ജയരാജനാണ് ശിലാസ്ഥാപനം നടത്തിയത്. ആദ്യ ഘട്ടത്തിലെ 32 കോടിയുടെ ജോലികളാണ് നടന്നുവരുന്നത്.

Advertisement