തൃശൂർ പൂരത്തിരക്കിലേക്ക്; തിരുവമ്പാടിയുടെ പന്തലിനു കാൽനാട്ടി

തൃശൂർ: പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ പന്തലുകളുടെ നിർമ്മാണം തുടങ്ങി.

രാവിലെ ക്ഷേത്രം മേൽശാന്തി ഭൂമി പൂജ നടത്തിയ ശേഷം തട്ടകക്കാരാണ് പന്തൽ കാൽ നാട്ട് നിർവഹിച്ചത്.

സ്വരാജ് റൗണ്ടിൽ നടുവിലാലിലും നായ്ക്കനാലിലുമാണ് തിരുവമ്പാടി പന്തലുകൾ നിർമ്മിക്കുക. ഇരു പന്തലുകളുടെയും ചുമതലക്കാരൻ ചെറുതുരുത്തി ആരാധാന പന്തൽ വർക്സ് ഉടമ സൈതലവിയാണ്. മണികണ്ഠനാലിൽ പാറമേക്കാവ് വിഭാഗത്തിന്റെ പന്തൽ നിർമ്മാണം കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു. തൃശൂർ പൂരത്തിന് മാത്രമാണ് സ്വരാജ് റൗണ്ടിൽ പന്തലുകൾ നിർമ്മിക്കുക. പാറമേക്കാവിനും തിരുവമ്പാടിക്കും മാത്രമാണ് അതിന് അവകാശമുള്ളത്.

പന്തലുകളുടെ നിർമ്മാണം തുടങ്ങിയതോടെ തൃശൂർ പൂരത്തിരക്കിലായി. ഒന്നര ആഴ്ച മാത്രമേ ഇനി തൃശൂർ പൂരത്തിനുള്ളൂ. തിരുവമ്പാടിയുടെ കാൽനാട്ടു ചടങ്ങിൽ മേയർ എം.കെ വർഗീസ്, പി ബാലചന്ദ്രൻ എംഎ‍ൽഎ, കൊച്ചിൻ തിരുവമ്പാടി ദേവസ്വം ഭാരവാഹികൾ തട്ടകക്കാർ എന്നിവർ പങ്കെടുത്തു.

Advertisement