ബി.എസ്‌സി പാരാമെഡിക്കൽ: ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്റ് നാളെ

തിരുവനന്തപുരം: ബി.എസ്‌സി പാരാമെഡിക്കൽ കോഴ്‌സുകളിൽ ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പെഷ്യൽ അലോട്ട്‌മെന്റ് ഏപ്രിൽ 29ന് നടത്തും.

അപേക്ഷകർ ഓൺലൈൻ രജിസ്‌ട്രേഷനും കോളേജ്/ കോഴ്‌സ് ഓപ്ഷൻ സമർപ്പണവും www.lbscetnre.kerala.gov.in വഴി 28ന് ചെയ്യണം. എൽ.ബി.എസ് നടത്തിയ മുൻ അലോട്ട്‌മെന്റുകളിൽ പ്രവേശനം നേടിയ അപേക്ഷകർ സ്‌പെഷ്യൽ അലോട്ട്‌മെന്റിൽ പങ്കെടുക്കാൻ അനുവദിക്കുന്ന എൻ.ഒ.സി രജിസ്‌ട്രേഷൻ സമയത്ത് അപ്‌ലോഡ് ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക്: 04712560363, 64.

Advertisement