കൊച്ചി മെട്രോ ടിക്കറ്റ് ഇനി മൊബൈൽ ഫോണിലും എടുക്കാം; പുതിയ ആപ്പ് റെഡി

കൊച്ചി: ടിക്കറ്റ് കൗണ്ടറിൽ നിന്നോ വെൻഡിംഗ് മെഷീനിൽ നിന്നോ അല്ലാതെ മൊബൈൽ ഫോൺ ഉപയോഗിച്ചും ഇനി കൊച്ചി മെട്രോയിൽ യാത്രചെയ്യാൻ ടിക്കറ്റ് എടുക്കാം.

മൊബൈൽ ഫോണിൽ ലഭിക്കുന്ന ക്യു.ആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ചാൽ മതി.

ഇതിനായി മൊബൈൽ ഫോണിൽ ‘കൊച്ചി വൺ’ (Kochi1) ആപ്പ് പ്ലേ സ്റ്റോറിൽ നിന്നോ ആപ് സ്റ്റോറിൽ നിന്നോ ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റോൾ ചെയ്യണം. ലഘുവായ ചില നടപടിക്രമങ്ങളിലൂടെ രജിസ്ട്രേഷൻ പൂർത്തിയാക്കി എം.പിൻ നമ്പർ സെറ്റ് ചെയ്യുക.

അതിനുശേഷം ടിക്കറ്റ് ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. യാത്ര ആരംഭിക്കുന്ന സ്റ്റേഷനും എത്തിച്ചേരേണ്ട സ്റ്റേഷനും തിരഞ്ഞെടുക്കുക. അതിനുശേഷം ബുക്ക് ടിക്കറ്റ് എന്ന ബട്ടണിൽ അമർത്തുക. ഇഷ്ടമുള്ള ഡിജിറ്റൽ പേയ്‌മെന്റ് രീതി സ്വീകരിക്കാം.

പേയ്‌മെന്റ് പൂർത്തിയാകുന്നതോടെ മൊബൈൽ സ്‌ക്രീനിൽ ലഭിക്കുന്ന ക്യു.ആർ കോഡ് ടിക്കറ്റ് ഗേറ്റിൽ കാണിച്ച്‌ സ്‌കാനിംഗിന് വിധേയമായി സ്റ്റേഷനിലേക്ക് പ്രവേശിക്കാനും പുറത്തിറങ്ങാനും സാധിക്കും. ആപ്പിലെ മെനുവിൽ നിന്ന് ഏതുസമയത്തും ക്യു.ആർ കോഡ് ടിക്കറ്റ് സ്‌കാനിങ്ങിനായി എടുക്കാം.

കൂടുതൽ വിവരങ്ങൾക്കായി 18004250355 എന്ന നമ്പറിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെടാം.

Advertisement