പ്ലസ് വൺ പരീക്ഷ ജൂൺ 13 മുതൽ 30 വരെ; സ്‌കൂളുകൾ ജൂൺ ഒന്നിനു തുറക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് പ്ലസ് വൺ വാർഷിക പരീക്ഷ മാറ്റിവച്ചു. പുതിയ ഷെഡ്യൂൾ പ്രകാരം പരീക്ഷ ജൂൺ 13 മുതൽ 30 വരെ നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

പ്ലസ് വൺ മോഡൽ പരീക്ഷ ജൂൺ രണ്ട് മുതൽ നടത്തും.

സംസ്ഥാനത്ത് സ്‌കൂളുകൾ ജൂൺ ജൂൺ ഒന്നിനു തന്നെ തുറക്കുമെന്നും മന്ത്രി അറിയിച്ചു. സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരത്ത് നടക്കും. 2.84 ലക്ഷം പാഠപുസ്തകങ്ങൾ ജില്ലാ ഹബുകളിൽ എത്തിച്ചതായും 9.88 ലക്ഷം വിദ്യാർഥികൾക്ക് സൗജന്യ യൂണിഫോം വിതരണം ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Advertisement