നാലു വർഷമായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാൻ കസ്റ്റംസ് അനുമതിയായി

തിരുവനന്തപുരം: നാലു വർഷമായി പൂട്ടിക്കിടക്കുന്ന തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഡ്യൂട്ടി ഫ്രീ ഷോപ്പ് വീണ്ടും തുറക്കാൻ കസ്റ്റംസ് അനുമതിയായി.

മുൻപുണ്ടായിരുന്ന ചെറിയ ഡ്യൂട്ടി ഫ്രീ ഷോപ്പ് വിശാലമാക്കിയാണ് അദാനി തുറക്കുക.

ലോകനിലവാരത്തിൽ ഡ്യൂട്ടിഫ്രീ ഷോപ്പ് പുതുക്കിപ്പണിയാനുള്ള നിർമ്മാണ പ്രവൃത്തികൾ ഇന്ന് ആരംഭിച്ചു. മേയ് പകുതിയോടെ തുറക്കും. ദുബായ് ആസ്ഥാനമായ ഫ്ലെമിംഗ് ഗോയും അദാനിയുമായി ചേർന്നുണ്ടാക്കിയ സംയുക്ത കമ്പനിയാണ് ഡ്യൂട്ടി ഫ്രീ ഷോപ്പ് പ്രവർത്തിപ്പിക്കുക.

തിരുവനന്തപുരത്ത് ഡ്യൂട്ടിഫ്രീ ഷോപ്പ് തുറക്കണമെന്ന് അന്താരാഷ്ട്ര യാത്രക്കാരുടെ ഏറെക്കാലമായുള്ള ആവശ്യമായിരുന്നു. ഫ്ലെമിംഗ് ഗോയുടെ അപേക്ഷ പരിഗണിച്ച്‌ കഴിഞ്ഞദിവസം ഡ്യൂട്ടി ഫ്രീ ഷോപ്പ് തുറക്കാനുള്ള ലൈസൻസ് കസ്റ്റംസ് അനുവദിക്കുകയായിരുന്നു.

Advertisement