ദാരിദ്ര്യം മുതലെടുത്ത് ജോലിവാഗ്ദാനം, 17 കാരിയെ ഒരു വർഷത്തോളം 15 പേർ ചേർന്ന് പീഡിപ്പിച്ചു, ഒടുവിൽ ഗർഭിണി!! 6 പേർ അറസ്റ്റിൽ

Advertisement

തൊടുപുഴ: ദാരിദ്ര്യം മുതലെടുത്ത് പല സ്ഥലങ്ങളിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചതായി പരാതി. ജോലി വാ​ഗ്ദാനം ചെയ്തായിരുന്നു പീഡനം.

ഒരു വർഷത്തോളം പതിനഞ്ചിലധികം പേർ പീഡിപ്പിച്ചെന്നാണ് പെൺകുട്ടിയുടെ മൊഴി. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പോലീസ്. ഒടുവിൽ പെൺകുട്ടി ​ഗർഭിണിയാകുകയും ചെയ്തു. സംഭവത്തിൽ ആറ് പേർ അറസ്റ്റിലായി.

ഇടനിലക്കാരൻ കുമാരമംഗലം മംഗലത്ത് വീട്ടിൽ ബേബി എന്ന് വിളിക്കുന്ന രഘു (51), വർക്‌ഷോപ് ജീവനക്കാരനായ കോടിക്കുളം പാറപ്പുഴ പിണക്കാട്ട് വീട്ടിൽ തോമസ് ചാക്കോ (27), തൊടുപുഴ ടൗണിൽ ലോട്ടറി വിൽപനക്കാരനായ ഇടവെട്ടി വലിയജാരം പോക്കളത്തുവീട്ടിൽ ബിനു (43), വാഴക്കുളത്ത് കെഎസ്ഇബി ജീവനക്കാരനായ കല്ലൂർക്കാട് വെള്ളാരംകല്ല് വാളമ്പിള്ളിൽ വീട്ടിൽ സജീവ് (55), കോട്ടയം രാമപുരം കുറിഞ്ഞി മണിയാടുംപാറ ഭാഗത്ത് കൊട്ടൂർ വീട്ടിൽ തങ്കച്ചൻ (56), മലപ്പുറം പെരിന്തൽമണ്ണ ചേതന റോഡിൽ മാളിയേക്കൽ വീട്ടിൽ ജോൺസൺ (50) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

നാല് പേരെ കുറിച്ചുള്ള വിവരങ്ങൾ കൂടി പോലീസിന് കിട്ടിയുണ്ട്. കുമാരമംഗലം സ്വദേശി ബേബിയെന്ന രഘുവാണ് ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുകൊണ്ടുപോയി പെൺകുട്ടിയെ പലർക്കും കൈമാറിയത്. ഇതിന് ഇയാൾ പണവും കൈപ്പറ്റി

പെൺകുട്ടിയുടെ പിതാവ് ചെറുപ്പത്തിൽ തന്നെ ഉപേക്ഷിച്ചു പോയിരുന്നു. പെൺകുട്ടിയും രോഗിയായ മാതാവും മാത്രമാണ് വീട്ടിൽ. ഇവരുടെ ദാരിദ്ര്യാവസ്ഥ മുതലെടുത്ത് കുട്ടിക്കു ജോലി വാഗ്ദാനം ചെയ്ത ബേബി ചൂഷണത്തിന് ഒത്താശ ചെയ്യുകയായിരുന്നു. ഇവരുടെ നിർധനാവസ്ഥ അറിയാവുന്ന ബേബി ഇക്കാര്യം മുതലെടുത്ത് ജോലി തരാമെന്ന് തെറ്റിദ്ധരിപ്പിച്ച് ബേബി പരിചയപ്പെടുത്തിയ തങ്കച്ചനാണ് കുട്ടിയെ ആദ്യം പീഡിപ്പിച്ചത്. ഒരു വർഷത്തോളമായി പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ എത്തിച്ചും ചൂഷണം ചെയ്തു.

പ്രതികളിൽ നിന്ന് വൻ തുക വാങ്ങിയതിന് ശേഷമാണ് പെൺകുട്ടിയെ കൈമാറിയിരുന്നത്. കഴിഞ്ഞ ദിവസം കുട്ടിക്ക് വയറു വേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ ചികിത്സ തേടി. അപ്പോഴാണ് കുട്ടി അഞ്ച് മാസം ഗർഭിണിയാമെന്ന് അറിയുന്നത്. തുടർന്ന് ആശുപത്രി അധികൃതർ ചൈൽഡ് ലൈൻ പ്രവർത്തകരെ വിവരമറിയിക്കുകയായിരുന്നു.

സംഭവം പുറത്ത് പറഞ്ഞാൽ പെൺകുട്ടിയേയും അമ്മയേയും കൊല്ലുമെന്നും ബേബി ഭീഷണപ്പെടുത്തിയിരുന്നുവെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇടനിലക്കാരനായ ബേബിക്ക് സെക്സ് റാക്കറ്റുമായി ബന്ധമുള്ളതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. അറ് പേർക്ക് പുറമെ മറ്റുള്ളവരെ കൂടി കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഒളിവിലുള്ള പ്രതികൾക്കായി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് തെരച്ചിൽ ശക്തമാക്കിയിരിക്കുകയാണ് തൊടുപുഴ പോലീസ്.

Advertisement