കെജിഎസിന്‍റെ കെ റെയില്‍ വിരുദ്ധ കവിതയില്‍ കൊടിയേറ്റം സ്വയംവരമായി

Advertisement

പ്രശസ്ത കവി കെ.ജി.എസ് (കെ.ജി ശങ്കരപിള്ള) മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ കെ. റെയിൽ വിരുദ്ധ കവിതയിൽ വസ്തുതാപരമായ പിശക് . വേഗസ്തവം എന്ന കവിതയിലാണ് തെറ്റ് സംഭവിച്ചത് ഇത് ബിജുമുഹമ്മദ് തന്‍റെ ഫെയ്സ്ബുക് പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. പോസ്റ്റ് ഇങ്ങനെ

പ്രശസ്ത കവി കെ.ജി.എസ്
(കെ.ജി ശങ്കരപിള്ള)
മാതൃഭൂമി ആഴ്ചപതിപ്പിൽ എഴുതിയ കെ. റെയിൽ വിരുദ്ധ കവിതയിൽ വസ്തുതാപരമായ പിശക് .
വേഗസ്തവം എന്ന കവിതയിലാണ് തെറ്റ് സംഭവിച്ചത്

കവിതയിൽ അടൂർ ഗോപാലകൃഷ്ണന്റെ വിഖ്യാത ചിത്രമായ കൊടിയേറ്റത്തിൽ
ശങ്കരൻ കുട്ടിയും (ഭരത് ഗോപി) ശാന്തമ്മയും (കെ.പി എ.സി ലളിത ) യും യാത്രയ്ക്കൊരുങ്ങി റോഡിലൂടെ പോകുമ്പോൾ വേഗത്തിൽ വന്ന വാഹനം ശങ്കരൻ കുട്ടിയുടെ വസ്ത്രങ്ങളിൽ വെള്ളം തെറിപ്പിച്ച് പോകുമ്പോൾ
ശങ്കരൻ കുട്ടി പറയുന്നു “എന്തൊരു സ്പീഡ് “
എന്നാൽ കെ.ജി.എസിന്റെ കവിതയിൽ ഇത് അടൂരിന്റെ സ്വയംവരം എന്ന സിനിമയാണന്നാണ് പരാമർശിച്ചിരിക്കുന്നത്. മഹാരാജാസ്കോളേജിൽ നിന്നും പ്രിൻസിപ്പാളായി വിരമിച്ച ആധുനിക കവിതയിൽ ശ്രദ്ധേയനായ കെ.ജി.എസിനെ പോലുള്ളവർക്ക് സംഭവിക്കാൻ പാടില്ലാത്ത തെറ്റാണ് കവിതയിൽ കടന്ന് കൂടിയത്
മാതൃഭൂമി ആഴ്ചപതിപ്പ് എഡിറ്റർ പ്രശസ്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രനും
ഈ തെറ്റ് കണ്ടുപിടിക്കാൻ കഴിയാതെ പോയി.
അതേസമയം കെ. റെയിലിനെതിരെ കവിത എഴുതിയ റഫീക്ക് അഹമ്മദിന് നേരിടേണ്ടി വന്ന സൈബർ ആക്രമണം
കെ.ജി.എസിന് നേരെ വന്നില്ലന്നതും ശ്രദ്ധേയമാണ്

Advertisement