ഇന്ധനവില വർധനയെ തുടർന്ന് പഴവർഗങ്ങളുടെയും പച്ചക്കറികളുടെയും വില കുതിച്ചുയരുന്നു

തിരുവനന്തപുരം: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പഴങ്ങളും പച്ചക്കറികളും ഉൾപ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുകയാണ്.

കംപ്രസ്ഡ് നാച്ചുറൽ ഗ്യാസ് (സിഎൻജി) ഉൾപ്പെടെയുള്ള ഇന്ധനവിലയിൽ രാജ്യം വൻ വർധനവ് രേഖപ്പെടുത്തുന്ന സാഹചര്യത്തിലാണ് പഴങ്ങളുടെയും പച്ചക്കറികളുടെയും വില വർധിപ്പിച്ചത്.
ഗുജറാത്തിലെ സൂറത്തിൽ ആവശ്യക്കാർ വർധിച്ചതും ലഭ്യതക്കുറവും കാരണം നാരങ്ങയുടെ വില കിലോഗ്രാമിന് 300 രൂപയായി. ചുട്ടുപൊള്ളുന്ന വേനലിൽ രാജ്യവ്യാപകമായി ചൈത്ര നവരാത്രിയുടെയും റംസാന്റെയും ആഘോഷങ്ങൾ നടക്കുന്നതിനിടെയാണ് നാരങ്ങയുടെ ആവശ്യം ഉയരുന്നത്.

Advertisement