കുടിവെളളം വിതരണം; ഗുണനിലവാരം ഉറപ്പാക്കാൻ പ്രത്യേക സ്‌ക്വാഡ്

ആലപ്പുഴ: ആർ.ഒ. പ്ലാന്റുകളിലും ടാങ്കർ ലോറികളിലും വിതരണം ചെയ്യുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച്‌ പരിശോധന നടത്തും.

പകർച്ചവ്യാധി പ്രതിരോധ നടപടികളുടെ ഭാഗമായി ഗുണനിലവാരമുള്ള കുടിവെള്ളം ലഭ്യമാക്കുന്നതിനുള്ള നടപടികൾ ആലോചിക്കുന്നതിന് എ.ഡി.എം. സന്തോഷ് കുമാറിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റിൽ ചേർന്ന യോഗത്തിലാണ് തീരുമാനം.

വാട്ടർ അതോറിറ്റി വിതരണം ചെയ്യുന്ന വെളളത്തിന്റെയും ഗുണനിലവാരം ഉറപ്പുവരുത്തും. ബേക്കറികൾ, കടകൾ, ഹോട്ടലുകൾ എന്നിവിടങ്ങളിൽ ഉപയോഗിക്കുന്ന വെളളവും ഐസും ഭക്ഷ്യസുരക്ഷാ വകുപ്പ് തുടർച്ചയായി പരിശോധിക്കും.

ആർ.ഒ പ്ലാന്റിൽ നിന്ന് ഉൾപ്പൈടെ കിട്ടുന്ന വെളളം തിളപ്പിച്ചാറിയ ശേഷം മാത്രമേ കുടിക്കാവൂ. കുടിവെളളം വൃത്തിയുളള പാത്രത്തിൽ ശേഖരിച്ച ശേഷം ഈച്ച കടക്കാത്ത വിധം അടച്ചു സൂക്ഷിക്കണമെന്നും യോഗം നിർദേശിച്ചു.

Advertisement