മലയാളി വിവര്‍ത്തകന്‍ ഡോ. സന്തോഷ് അലക്‌സിന്റെ ഹിന്ദി കവിതകള്‍ തായ് വാനിലെ മണ്‍ഡരിന്‍ ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചു

കൊച്ചി.ബഹുഭാഷാ വിവര്‍ത്തകന്‍ മലയാളി ഡോ. സന്തോഷ് അലക്‌സിന്റെ ഹിന്ദി കവിതകള്‍ തായ് വാനിലെ മണ്‍ഡരിന്‍ ഭാഷയിലേക്ക് മൊഴിമാറ്റി പ്രസിദ്ധീകരിച്ചു. തയ്വെനിസ് കവി കുയി ഷിന്‍ലിയാണ് പരിഭാഷ നിര്‍വഹിച്ചത്.
കേന്ദ്ര സര്‍ക്കാര്‍ ഫിഷറീസ് വകുപ്പില്‍ ഹിന്ദി ഓഫിസറായി ജോലിചെയ്യുന്ന ഡോ.സന്തോഷ് അലക്‌സ് കൊച്ചിയിലാണ് താമസം. ഹിന്ദി,മലയാളം, ഇംഗ്‌ളീഷ് ഭാഷകളിലേക്ക് നിരവധി പ്രസിദ്ധ കൃതികള്‍ മൊഴിമാറ്റം നട
ത്തിയ സന്തോഷ് 52പുസ്തകങ്ഹള്‍പ്രസിദ്ധീകരിച്ചിട്ടുണ്ട്. മൂന്നു പതിറ്റാണ്ടി എഴുത്തിന്റെയും വിവര്‍ത്തനത്തിന്റെയും ലോകത്താണ് സന്തോ് അലക്‌സ്. ഏഴ് ദേശീയ പുരസ്‌കാരങ്ങളും ഒരു അന്തര്‍ദേശീയ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.


സന്തോഷിന്റെ 51 കവിതകളാണ് കുയി ഷിന്‍ലി പരിഭാഷപ്പെടുത്തിയത്. സാഹിത്യത്തിന് മൂന്നുതവണ നൊബേല്‍ സമ്മാനത്തിന് ശുപാര്‍ശചെയ്യപ്പെട്ടകവിയാണ് കുയി ഷിന്‍ലി. എലോണ്‍ വിത്ത് എവരിബഡി എന്ന പേരിലുള്ള പുസ്തകം തയ് വാനിലെ ഷോവെ കമ്പനിയാണ് പ്രസാധനം ചെയ്തത്.
ജയ് ആണ് സന്തോഷിന്റെ ഭാര്യ. മക്കള്‍. ജേസണ്‍അലക്‌സ് ,ജെസീക്ക അലക്‌സ്,ജെറോം അലക്‌സ്.

Advertisement