ഇത് തട്ടുകട സ്പെഷ്യൽ ഓംലറ്റ് : ഇവൻ കസറും; റസിപ്പി

Advertisement

വേനൽക്കാലത്ത് താറാവിൻ മുട്ട കഴിക്കുന്നതാണ് നല്ലത്.

ആരോഗ്യത്തിന് ഏറെ ഗുണകരമാണ് മുട്ട. ഒരു സമീകൃതാഹാരം എന്നു പറയാം. ധാരാളം പോഷകങ്ങള്‍ അടങ്ങിയ ഇത് പ്രോട്ടീന്‍ സമ്പുഷ്ടവുമാണ്. സാധാരണ ഗതിയില്‍ നാം മുട്ട എന്നു പറയുമ്പോള്‍ കോഴിമുട്ടയുടെ കാര്യമാണ് പറയാറ്. കോഴിമുട്ടയേക്കാള്‍ ആരോഗ്യദായകരമാണ് താറാവു മുട്ട.

സ്പൈസിയായതും വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്നതുമായ തട്ടുകട സ്പെഷ്യൽ മുട്ട ഓംലറ്റ് എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം

ചേരുവകൾ

താറാവ് / കോഴിമുട്ട – 2 എണ്ണം
ചെറിയ ഉള്ളി – 1/2 കപ്പ്‌
പച്ചമുളക് – 1 എണ്ണം
തേങ്ങാ തിരുമ്മിയത് – 2 ടേബിൾസ്പൂൺ
ഉപ്പ് – 1/4 ടീസ്പൂൺ
പാൽ – 1 ടീസ്പൂൺ
വെളിച്ചെണ്ണ – 1/2 ടേബിൾസ്പൂൺ
കുരുമുളകുപൊടി – 1/2 ടീസ്പൂൺ

തയ്യാറാക്കുന്ന വിധം
ഒരു ബൗളിലേക്കു മുട്ട പൊട്ടിച്ചൊഴിച്ചു സ്പൂൺ ഉപയോഗിച്ച് ബീറ്റ് ചെയ്തെടുക്കുക.
ശേഷം അതിലേക്കു ചെറുതായി മുറിച്ചെടുത്ത ഉള്ളി, പച്ചമുളക്, തേങ്ങാ തിരുമ്മിയത്, ഉപ്പ് , പാൽ എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക.

ദോശക്കല്ല് ചൂടാകുമ്പോൾ 1/2 ടേബിൾ സ്പൂൺ വെളിച്ചെണ്ണയൊഴിച്ചതിനു ശേഷം തയാറാക്കി വച്ച മുട്ട ചേർത്ത് ചെറുതീയിൽ ഏകദേശം 5 മിനിറ്റോളം വേവിച്ചെടുക്കുക.കുരുമുളകു പൊടി മുകളിൽ വിതറി ചൂടോടെ ഉപയോഗിക്കാവുന്നതാണ്

വളരെ കുറച്ചു പേര്‍ മാത്രമേ ആരോഗ്യഗുണം ഏറെയുള്ള താറാമുട്ട ഉപയോഗിയ്ക്കാറുള്ളൂ. സെലേനിയം, അയേണ്‍ എന്നിവയുടെ ഉറവിടം കൂടിയാണ് താറാവുമുട്ട. സലേനിയം തൈറോയ്ഡ് ഗ്ലാന്റിന്റെ പ്രവര്‍ത്തനത്തെ സഹായിക്കുന്ന ഒന്നാണ്. അയേണ്‍ രക്തമുണ്ടാകാനും ഓക്‌സിജന്‍ കോശങ്ങളിലെത്തിയ്ക്കാനും സഹായിക്കും. ഇതിനു പുറമെ ഇതില്‍ സിങ്ക്, ഫോസഫറസ്, കാല്‍സ്യം എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. ഇവ കൂടാതെ വൈറ്റമിന്‍ ഇ, വൈറ്റമിന്‍ ബി12 എന്നിവയും താറാമുട്ടയില്‍ അടങ്ങിയിട്ടുണ്ട്. വേനൽക്കാലത്ത് താറാവിൻ മുട്ട കഴിക്കുന്നതാണ് നല്ലത്.

Advertisement