പെൺകരങ്ങളെ കരുത്തുറ്റതാക്കാൻ കൊല്ലം സിറ്റി പോലീസ്

കൊല്ലം: സ്ത്രീകൾക്ക് നേരെ വർധിച്ചുവരുന്ന അതിക്രമങ്ങളിൽ നിന്നും സ്വയം പ്രതിരോധത്തിലൂടെ രക്ഷനേടുന്നതിന് സ്വയം പ്രതിരോധ പരിശീലനം ശ്രീനാരായണ വനിതാ കോളേജിൽ ആരംഭിച്ചു.

കൊല്ലം സിറ്റി പോലീസും കൊല്ലം ശ്രീനാരായണ വനിതാ കോളേജ് വിമൻ സെല്ലും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയിലൂടെ സ്വയം പ്രതിരോധ മാർഗ്ഗങ്ങളെ സംബന്ധിച്ച്‌ സാങ്കേതിക മാർഗ്ഗങ്ങൾ വിദ്യാർഥിനികൾക്ക് പകർന്ന് നല്കി. സ്ത്രീകളെ ശാരീരികമായും മാനസികമായും സജ്ജരാക്കി സ്വയം പ്രതിരോധത്തിലൂടെ ആക്രമികളിൽനിന്നും രക്ഷനേടാൻ ഇത് പെൺകുട്ടികളെ പ്രാപ്തരാക്കും.

സ്ത്രീശാക്തീകരണം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അതിന് വിദ്യാർഥിനികളെ സജ്ജരാക്കാൻ സെൽഫ് ഡിഫൻസ് സഹായിക്കുമെന്നും ഉദ്ഘാടകനായ സിറ്റി പോലീസ് കമ്മീഷണർ നാരായണൻ പറഞ്ഞു. കോളേജ് പ്രിൻസിപ്പാൾ ഡോ. നിഷാ ജെ തറയിൽ അധ്യക്ഷനായി. എഎസ്പി ജോസി ചെറിയാൻ, ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ സോണി ഉമ്മൻ കോശി, കോളേജ് വിമൻ സെൽ കോർഡിനേറ്റർ ഡോ. ശില്പ്പാ ശശാങ്കൻ, അസിസ്റ്റന്റ് പ്രൊഫ. വീണ. ജെ എന്നിവർ സംസാരിച്ചു. സീനിയർ സിവിൽ പോലീസ് ഓഫീസർ റജീന ബീവിയുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്.

Advertisement